മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കും

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്നും സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പി. രാജീവ്. ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജങ്ഷനിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അണിനിരന്ന കുട്ടിച്ചങ്ങലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമഗ്രമായ ഏകോപനത്തോടെ എല്ലാവരും രംഗത്തിറങ്ങിയാൽ മാത്രമേ ലഹരിയുടെ വിപത്തിൽ നിന്നും നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. കേരളത്തിൽ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലഹരിമരുന്നുകൾ പിടികൂടുന്നുണ്ട്. കേരളത്തിൽ ലഹരിയുടെ വ്യാപനമുണ്ടാകരുത് എന്ന നിശ്ചയദാർഢ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ലഹരിവ്യാപനം തടയുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ലഹരിക്കെതിരായ യുദ്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമ നടപടികളിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. ലഹരിയുടെ വലയിൽപ്പെട്ട് നിരവധി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ചെറിയ സംഘർഷങ്ങൾ പോലും കൊലപാതകത്തിലേക്ക് കലാശിക്കുന്നു. സ്കൂളുകളുടെ പരിസരത്തെ മയക്കുമരുന്ന് വിൽപ്പനയുടെ പേരിൽ പിടിക്കപ്പെടുന്ന കടകൾ പിന്നീട് ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ ഭാവി നശിക്കും എന്ന സന്ദേശമാണ് ഇതുവഴി നൽകുന്നതെന്നും ജാഗ്രതയോടെ ലഹരിക്കെതിരായ യുദ്ധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.
͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏͏