ടയർ മാറുന്നതിനിടെ ജാക്കി തെന്നി യുവാവ് മരിച്ചു

പൊൻകുന്നം: പഞ്ചറായ ടയർ മാറുന്നതിനിടെ പിക്കപ്പിന്റെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. പൊൻകുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുൽ ഖാദറിന്റെ മകൻ അഫ്സൽ ( 24 ) ആണ് മരിച്ചത്. ദേശീയപാത 183ൽ വൈദ്യുതി ഭവന്റെ മുൻവശത്തു ഇന്നു രാവിലെ 8.30നാണ് അപകടം.
പഞ്ചറായ ടയർ മാറുന്നതിനായി വച്ചിരുന്ന ജാക്കി തെന്നിമാറിപ്പോൾ അഫ്സൽ പിക്കപ്പിനടിയിപ്പെടുകയായിരുന്നു. പിക്കപ്പിനു മുകളിൽ ഉണ്ടായിരുന്ന പച്ചക്കറി ലോഡും അഫ്സലിന്റെ ശരീരത്ത് വീണു.
ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണപ്പെട്ടു. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയാണ് അഫ്സൽ. പൊൻകുന്നം പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു.