Connect with us

Breaking News

കണ്ണൂരിലെ ചിറക്കൽ ബാങ്കിനുണ്ട്‌ സ്വന്തമായൊരു സ്‌കൂൾ

Published

on

Share our post

ചിറക്കൽ: സഹകരണമേഖലയിൽ കോളേജുകൾ നിരവധിയുണ്ട്‌ ജില്ലയിൽ. തലയെടുപ്പുള്ളൊരു സ്‌കൂൾ ഏറ്റെടുത്താണ്‌ ചിറക്കൽ ബാങ്ക്‌ അക്ഷരവഴിയിലേക്കിറങ്ങിയത്‌. നൂറ്റാണ്ടുപഴക്കമുള്ള ചിറക്കൽ രാജാസ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഏറ്റെടുക്കുക വഴി നാടിന്റെ പുതുതലമുറയെത്തന്നെ ഏറ്റെടുക്കുകയായിരുന്നു ഈ സഹകരണ സ്ഥാപനം.രാജാസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ നവീകരണം ലക്ഷ്യമിട്ട്‌ ചിറക്കലിനെ സമ്പൂർണ നിക്ഷേപ സൗഹൃദ പഞ്ചായത്താക്കാനുള്ള വിപുലമായ കർമപരിപാടികളിലാണ്‌ ചിറക്കൽ സർവീസ് സഹകരണ ബാങ്ക്.

ചരിത്രത്തിൽ ചിറക്കലിനെ അടയാളപ്പെടുത്തിയ വിദ്യാലയത്തെ കാലത്തിനൊത്ത മാറ്റത്തിലേക്ക്‌ ഉയർത്താനുള്ള പരിശ്രമങ്ങൾക്കാണ്‌ തുടക്കമാകുന്നത്. ചിറക്കൽ പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും ബാങ്കിൽ സേവിങ്സ് അക്കൗണ്ട് തുടങ്ങിയാണ്‌ നിക്ഷേപസമാഹരണം. ഈ തുക ഉപയോഗിച്ചായിരിക്കും ചിറക്കൽ രാജാസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, രാജാസ് യുപി സ്കൂൾ എന്നിവയുടെ നവീകരണം നടത്തുക.1916 ൽ ചിറക്കൽ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ വലിയരാജയാണ് രാജാസ് സ്കൂൾ സ്ഥാപിച്ചത്.

ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്ന സ്കൂൾ 2016ലാണ് ബാങ്ക് ഏറ്റെടുത്തത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തിന്റെ വികസനം ലക്ഷ്യമിട്ട് നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞത്തിന്‌ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പദ്ധതിക്കായി പഞ്ചായത്തുതലത്തിലും മുഴുവൻ വാർഡുകളിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. പൊതുപ്രവർത്തകർ, ബാങ്ക്‌ ഡയറക്ടർ ബോർഡ് അം​ഗങ്ങൾ, പഞ്ചായത്തം​ഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ നിക്ഷേപസമാഹരണം നടത്തിവരികയാണ്. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകിയ വിദ്യാലയത്തിന്റെ നവീകരണം നാടിന്റെ പൊതു ആവശ്യമായി ഏറ്റെടുത്ത് പൂർവവിദ്യാർഥികളും നാട്ടുകാരും നിക്ഷേപസമാഹരണം വിജയിപ്പിക്കാൻ രംഗത്തുണ്ട്‌.

നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിക്കുന്നതെന്നും ഭാവിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ ആരംഭിച്ച് ചിറക്കലിനെ ഒരു വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ്‌ ലക്ഷ്യമെന്നും ബാങ്ക് പ്രസിഡന്റ് പി പ്രശാന്തൻ പറഞ്ഞു. ചിറക്കൽ പഞ്ചായത്തിലെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഒട്ടനവധി സംരംഭങ്ങൾ‍ ബാങ്ക് മുൻകൈയെടുത്ത് നടത്തുന്നുണ്ട്. ഹെഡ്‌ ഓഫീസ്‌ കെട്ടിടത്തിൽ നീതി മെഡിക്കൽ സ്റ്റോറും ഫിസിയോതെറാപ്പി സെന്ററും പുതിയതെരു ഹൈവെയിൽ വളം ഡിപ്പോയുമുണ്ട്‌. ആറാംകോട്ടം നരിക്കുണ്ട് വയലിൽ നെൽകൃഷിയിറക്കി ‘ചിറക്കലരി’ പേരിൽ അരി വിപണിയിലെത്തിച്ചിരുന്നു


Share our post

Breaking News

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

Published

on

Share our post

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.

2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.

കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.


Share our post
Continue Reading

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Trending

error: Content is protected !!