സംസ്ഥാനത്ത് ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് മുതല്‍ നവംബര്‍ 6 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കന്‍ തമിഴ്‌നാട് തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ പ്രഭാവമാണ് മഴയ്ക്ക് സാഹചര്യം ഒരുക്കുന്നത്.
ചക്രവാതച്ചുഴിയില്‍ നിന്ന് കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ തെക്ക് കിഴക്കന്‍ അറബിക്കടല്‍ വരെ നീണ്ടു നില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുമുണ്ട്. ഇത് സംസ്ഥാന വ്യാപകമായി ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത ഒരുക്കുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി മിന്നലിനും സാധ്യതുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.