മൂന്നരപ്പതിറ്റാണ്ടിന്‍റെ കാത്തിരിപ്പ്; കോട്ടയത്തെ പട്ടിത്താനം – മണര്‍കാട് ബൈപാസ് പൂര്‍ത്തിയായി

തിരുവനന്തപുരം : മൂന്നരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പട്ടിത്താനം -മണര്‍കാട് ബൈപ്പാസ് പൂർത്തിയായി. വ്യാഴാഴ്‌ച ബൈപാസ് റോഡ് നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. തൃശ്ശൂര്‍, എറണാകുളം ഭാഗത്ത് നിന്നും തെക്കന്‍ ജില്ലകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ പ്രധാനമായും ഉപയോഗിക്കുന്ന പാതയാണ് എംസി റോഡ്.
ഇതിലൂടെ യാത്ര ചെയ്യുമ്പോള്‍ ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പ്രധാന പ്രശ്നമായിരുന്നു. മൂന്നരപ്പതിറ്റാണ്ട് മുന്‍പ് വിഭാവനം ചെയ്‌ത പട്ടിത്താനം -മ ണര്‍കാട് ബൈപ്പാസ് റോഡായിരുന്നു ഗതാഗതക്കുരുക്കിന് പരിഹാരം. 13.30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ് റോഡിന്‍റെ അവസാനത്തെ 1.790 കിലോ മീറ്റര്‍ കൂടി പൂര്‍ത്തീകരിച്ചാണ് നാളെ റോഡ് തുറന്നുകൊടുക്കുന്നത്.