ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ ഫലം പുറത്തുവന്നു

Share our post

ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഡിഎന്‍എ ഫലം പുറത്തുവന്നു. കൊല്ലപ്പട്ടവരില്‍ തമിഴ്‌നാട് സ്വദേശിനി പത്മയാണെന്ന് തിരിച്ചറിഞ്ഞു. പത്മത്തിന്റെ മൃതദേഹം വേഗം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. എന്നാല്‍, മൃതദേഹം വിട്ടുനല്‍കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.

ഇലന്തൂര്‍ നരബലിയില്‍ പ്രതികളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. റോസ്ലിന്റെ ശരീരം കഷണങ്ങള്‍ ആക്കാന്‍ ഉപയോഗിച്ച രണ്ട് കത്തികള്‍ കണ്ടെടുത്തു.ഇറച്ചി വെട്ടുന്ന കത്തികള്‍ക്ക് സമാനമായ കത്തികള്‍ ആണ് കണ്ടെത്തിയത്. റോസ്ലിന്റെ ആഭരണവും കണ്ടെടുത്തു. ഒരുഗ്രാമില്‍ താഴെ ഉള്ള മോതിരമാണ് ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!