ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പണം നഷ്ടമായവരില്‍ മലയാളികളും

ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. ചെന്നൈ കേന്ദ്രീകൃതമായി നടന്ന തട്ടിപ്പില്‍ മലയാളികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ക്ക് പണം നഷ്ടമായി. നബോസ് മറൈന്‍ ആന്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതിയുയര്‍ന്നത്. മലേഷ്യ, തായ്ലന്റ്, ചൈന, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഓരോരുത്തരില്‍നിന്നും ഒന്നരലക്ഷം വരെ തട്ടിയെടുത്തെന്നാണ് ആരോപണം. വിശ്വാസം നേടിയെടുക്കാന്‍ വ്യാജ രേഖകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറിയിരുന്നു.വ്യാജ ഓഫര്‍ ലെറ്ററും, വീസയും വിമാന ടിക്കറ്റുമടക്കം നല്കി പണം വാങ്ങിയശേഷം ഇവര്‍ മുങ്ങിയെന്നാണ് പരാതി.