പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഹൈടെക്ക് ഡ്രൈ ക്ലീനിങ്ങ്,ഡ്രസ്സ് വാഷിങ്ങ് ആൻഡ് സ്റ്റീം അയണിങ്ങ് പ്രവർത്തനം തുടങ്ങി

പേരാവൂർ: കാഞ്ഞിരപ്പുഴ ടൗണിൽ ഹൈടെക്ക് ഡ്രൈ ക്ലീനിങ്ങ്,ഡ്രസ്സ് വാഷിംഗ് ആൻഡ് സ്റ്റീം അയണിങ്ങ് പ്രവർത്തനം തുടങ്ങി.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു.മെയിൻ വാഷിംഗ് യൂണിറ്റിന്റെ സ്വിച്ചോൺ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ നിർവഹിച്ചു.
വാഷിംഗ് യൂണിറ്റ് ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോയും മെയിൻ ഡ്രൈക്ലീനിങ്ങ് യൂണിറ്റ് വാർഡ് മെമ്പർ റജീന സിറാജും,ഡ്രൈക്ലീനിങ്ങ് യൂണിറ്റ് ഡോ.വി.രാമചന്ദ്രനും ഡ്രയർ യൂണിറ്റ് കെ.അഖിലും സ്റ്റീം അയണിങ്ങ് യൂണിറ്റ് ജോസ് ഉപ്പുവീട്ടിലും സ്വിച്ചോൺ ചെയ്തു.റെജി ജോർജ് പദ്ധതി വിശദീകരിച്ചു.
വ്യാപാരി നേതാക്കളായ കെ.കെ.രാമചന്ദ്രൻ,ബേബി പാറക്കൽ,ഷബി നന്ത്യത്ത്,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സുരേഷ് ചാലാറത്ത്,കെ.ജയപ്രകാശ്,അരിപ്പയിൽ മുഹമ്മദ് ഹാജി എന്നിവരും സംസാരിച്ചു.ഗ്ലോബൽ ഗ്രൂപ്പ് മാനേജിംഗ് പ്രതിനിധികളായ ബെസ്റ്റി ജോസഫ്,ജെസി ജോസഫ്,സലിൻ ജോസഫ് എന്നിവർസംബന്ധിച്ചു.