ഡോക്ടര്‍ വി.വി സമീമയെ വ്യാപാരികൾ അനുമോദിച്ചു

കാക്കയങ്ങാട്: ഓള്‍ ഇന്ത്യ നീറ്റ് പരീക്ഷയില്‍ എം.സി.എച്ച് ഹെഡ് ആന്‍ഡ് നെക്ക് സര്‍ജറി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ കാക്കയങ്ങാട് സ്വദേശിനി ഡോക്ടര്‍ വി.വി സമീമയെ വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് അനുമോദിച്ചു.
എടത്തൊട്ടി ഡിപ്പോള്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ പീറ്റര്‍ ഊരോത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സക്കറിയ ഹാജി, ജനറല്‍ സെക്രട്ടറി കെ.ടി ടോമി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്‍കി. കെ.പി റഫീഖ്,പി കുഞ്ഞിരാമന്‍, പി.പി ഷെഫീക്ക്, രാജേഷ് കുമാര്‍, റെജികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.