മൂന്ന് സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

Share our post

പയ്യാവൂർ : പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ, ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നീ 3 സ്കൂളുകളിലെ സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംയുക്തമായി പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ മൈതാനിയിൽ നടന്നു.

സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, പഞ്ചായത്ത് അംഗം ടി.പി.അഷ്റഫ്, പയ്യാവൂർ പൊലിസ് എസ്എച്ച്ഒ ഉഷാദേവി, ഉളിക്കൽ സിഐ സുധീർ, ഇരിക്കൂർ സിഐ ഷിജു, സേക്രഡ് ഹാർട്ട് സ്‌കൂൾ മാനേജർ ഫാ. ജെയ്‌സൺ പള്ളിക്കര, മൂന്ന് വിദ്യാലയ മേധാവിമാർ, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പരേഡ് കമാൻഡർ ആൽബർട്ട് പോൾ, സെക്കന്റിങ് കമാൻഡർ തോമസ് സുജൻ, പ്ലാറ്റൂൺ കമാൻഡർമാരായ അചൽ തോമസ്, അലീന ടോമി, ദേവപ്രിയ, കെ.കെ.ആദർശ് പി.ഗീതികാ വർമ, പി.വി.അദ്വൈത് എന്നിവർക്കും, പരിശീലകരായ അനിൽകുമാർ, വാസന്തി, ബിനീഷ് പി.മാത്യു, സജിത്കുമാർ, താഹിറ എന്നിവർക്കും വിശിഷ്ടാതിഥി ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.സി.റെജിമോൻ, പ്രധാന അധ്യാപകൻ ബിജു സൈമൺ, കമ്യൂണിറ്റി പൊലിസ് ഓഫിസർമാർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!