മണിക്കടവില്‍ മാവേലി സ്റ്റോര്‍ മന്ത്രി ഉദ്ഘാടനം ചെയ്തു

സിവില്‍ സപ്ലൈസ് കോര്പറേഷന് ഉളിക്കല്‍ പഞ്ചായത്തിലെ മണിക്കടവില്‍ ആരംഭിച്ച മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി ആര്
അനില്‍ നിര്‍വഹിച്ചു. പൊതുവിതരണ വകുപ്പിന്റെ ഇടപെടലിലൂടെ വിലക്കയറ്റം ഒരു പരിധിവരെ നിയന്ത്രിക്കാനും സാധാരണക്കാര്‍ക്ക് ന്യായവിലക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കാനും കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
അനര്‍ഹരായ ലക്ഷക്കണക്കിന് ആളുകളുടെ കാര്‍ഡുകള്‍ നീക്കം ചെയ്ത് അര്‍ഹരായവര്‍ക്ക് നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജി ആദ്യവില്‍പ്പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്, അംഗം ലിസി ജോസഫ്, ഇരിക്കൂര്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, ഉളിക്കല്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഒ വി ഷാജു, അംഗം ജാന്‍സി