കേളകം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരിക്കെതിരെ സൈക്കിൾ റാലി

കേളകം: സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.പി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, ലഹരി വിരുദ്ധ ക്ലബ് എന്നിവ ലഹരിക്കെതിരെ സന്ദേശവുമായി സൈക്കിൾ റാലി നടത്തി. കേളകം പോലീസ് ഇൻസ്‌പെക്ടർ അജയ കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി .ടി .അനീഷ്,കേളകം മാർത്തോമാ ചർച്ച് വികാരി ഫാ. റോബിൻ രാജു എന്നിവർ ലഹരിക്കെതിരെ സന്ദേശം നൽകി.
പി.ടി.എ പ്രസിഡന്റ് സി.സി.സന്തോഷ്,വാർഡ് മെമ്പർ സുനിത വാത്യാട്ട്, പ്രിൻസിപ്പാൾ എൻ.ഐ.ഗീവർഗീസ്, ടി .കെ .ബാഹുലേയൻ പ്രഥമധ്യാപകൻ എം. വി. മാത്യു,ജോബി ഏലിയാസ്,പി.സി.ടൈറ്റസ്,ബിബിൻ ആന്റണി, അശ്വതി.കെ.ഗോപിനാഥ് എന്നിവർ സംസാരിച്ചു.കുട്ടികളുടെ ഫ്‌ളാഷ് മോബും അരങ്ങേറി