കെഎസ്ആർടിസി ഡിപ്പോകളിൽ ബയോ മെട്രിക് പഞ്ചിങ് സംവിധാനം നവംബർ പകുതിയോടെ

കണ്ണൂർ: ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ ബയോ മെട്രിക് പഞ്ചിങ് സംവിധാനം നവംബർ പകുതിയോടെ നടപ്പാക്കും. ജീവനക്കാരുടെ വേതനം ഉൾപ്പടെയുള്ള നടപടികൾ പഞ്ചിങ് സംവിധാനം അടിസ്ഥാനമാക്കി ആയിരിക്കും. ജീവനക്കാർ ജോലി ആരംഭിക്കുന്ന തിന് 30 മിനിറ്റ് മുതൽ 10 മിനിറ്റ് ശേഷം വരെയും ജോലി അവസാനിക്കുന്ന സമയം മുതൽ 30 മിനിറ്റിലുമാണ് പഞ്ച് ചെയ്യേണ്ടതെന്ന് കോർപറേഷൻ ചെയർമാൻ ഉത്തരവിൽ പറയുന്നു.
ബയോ മെട്രിക് സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്തുന്നതിന് ജീവനക്കാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകും. ഈ കാർഡ് ഉണ്ടെങ്കിൽ മാത്രമേ ബയോ മെട്രിക് അറ്റൻ സൻസ് റീഡറിൽ ഹാജർ രേഖപ്പെടുത്താൻ കഴിയുള്ളു. ഡബിൾ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും മാത്രം പഞ്ച് ചെയ്താൽ മതി. രണ്ട് ഡ്യൂട്ടിക്ക് ഇടയിൽ പഞ്ച് ചെയ്യേണ്ട ആവശ്യമില്ല.