ഇരിട്ടി ഉപജില്ല കായികമേള ; നവംബർ പത്ത് മുതൽ പേരാവൂർ ജിമ്മിജോർജ് സ്റ്റേഡിയത്തിൽ

തൊണ്ടിയിൽ: ഇരിട്ടി ഉപജില്ല കായിക മേള നവംബർ പത്ത് മുതൽ 12 വരെ പേരാവൂർജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. സംഘാടക സമിതി യോഗം പേരാവൂർ സെയ്ന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്നു. പി .ടി.എ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.വി.ബാബു,നൂറുദ്ദീൻ മുള്ളേരിക്കൽ,പ്രിൻസിപ്പൽ കെ.വി.സെബാസ്റ്റ്യൻ,പ്രഥമധ്യാപകൻ വി.വി.തോമസ്,എൻ.എസ്.സൂസമ്മ, മിഥുൻ ജോസഫ്,തുളസീധരൻ, മാത്യു വരമ്പുങ്കൽ, കെ.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.