കുവൈത്തിൽ ജോലി വാഗ്ദാനംചെയ്ത് ഒരുലക്ഷം തട്ടിയതിന് കേസ്

ശ്രീകണ്ഠപുരം: കുവൈത്തില്‍ ജോലി വാഗ്ദാനംചെയ്ത് യുവതിയില്‍നിന്ന് ഒരുലക്ഷം രൂപ തട്ടിയെടുത്തയാള്‍ക്കെതിരെ കേസ്. പയ്യാവൂര്‍ കുന്നത്തൂര്‍പാടിയിലെ പി.ഡി. ജോബിനയുടെ പരാതിയില്‍ തിരുവനന്തപുരം പാളയത്തെ ‘ജീ അസോസിയേറ്റ്‌സ്’ സ്ഥാപനത്തിലെ എന്‍.വൈ. ഗ്രേഷിനെതിരെയാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.
കുവൈത്തില്‍ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ജനുവരി മുതൽ പലതവണകളായി 1,20,000 രൂപ ഗ്രേഷ് പരാതിക്കാരിയിൽനിന്ന് കൈപ്പറ്റിയത്രെ. അക്കൗണ്ട് വഴിയാണ് പണം നൽകിയത്. എന്നാല്‍, ജോലി ശരിയാവുകയോ പണം തിരികെനല്‍കുകയോ ചെയ്യാതിരുന്നതോടെയാണ് ജോബിന പരാതി നല്‍കിയത്.