Connect with us

Breaking News

മലബാറിൽ അപൂർവ്വരോഗം ബാധിച്ചവർ ദുരിതത്തിൽ; വേണം വിദഗ്ദ്ധ ചികിത്സ

Published

on

Share our post

കണ്ണൂർ: മലബാറിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് മതിയായ സംവിധാനമില്ലാത്തത് അപൂർവ്വ രോഗം ബാധിച്ചവരെ ദുരിതത്തിലാക്കുന്നു. അപൂർവരോഗ ചികിത്സയ്ക്ക് രാജ്യത്ത് എട്ട് മികവിന്റെ കേന്ദ്രം തുടങ്ങാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെങ്കിലും അതിൽ നിന്നും മലബാറിനെ അവഗണിച്ചിരിക്കുകയാണ്.തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക അപൂർവ രോഗങ്ങൾ ഏറെയുള്ള മലബാർ പ്രദേശത്ത് ഇങ്ങനെയൊരു കേന്ദ്രം സ്ഥാപിക്കേണ്ടത് അപൂർവരോഗ വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും വളരെ അത്യാവശ്യമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു.

ദക്ഷിണേന്ത്യയിൽ ആകെക്കൂടി ഏർപ്പെടുത്തിയ മികവിന്റെ കേന്ദ്രം ബംഗളൂരുവിലെ സെന്റർ ഫോർ ഹ്യൂമൻ ജനറ്റിക്‌സ്, ഇന്ദിരാ ഗാന്ധി ഹോസ്പിറ്റൽ ആയിരുന്നു. നിലവിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രോഗികൾക്ക് അവിടെ പോകേണ്ട സ്ഥിതിയാണ്. അന്യ സംസ്ഥാനത്തെ വിദൂര കേന്ദ്രത്തിൽ പോയി ചികിത്സയെടുക്കുകയെന്ന ബുദ്ധിമുട്ട് കാരണം രോഗികളാരും തന്നെ അങ്ങോട്ട് പോകാറില്ല.കേരളത്തിൽ കേന്ദ്രം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ വീണ്ടും സർക്കാരിനെ സമീപിച്ചതിനെ തുടർന്ന് കേരളത്തിൽ തിരുവനനന്തപുരം, കോട്ടയം, കോഴിക്കോട് തുടങ്ങിയ മെഡിക്കൽ കോളേജുകളിൽ കേന്ദ്ര വിദഗ്ദ്ധ സംഘം പരിശോധന നടത്തിയിരുന്നു.

എന്നാൽ സന്ദർശക സംഘം കുറേ പോരായ്മകൾ ചൂണ്ടിക്കാട്ടിയതിനാൽ സെന്റർ കോഴിക്കോടിന് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് രോഗികൾ.കോഴിക്കോട് മെഡി. കോളേജിൽ മികവിന്റെ കേന്ദ്രം വേണംകേരളത്തിലെ പകുതിയോളം അപൂർവ രോഗികളും വിദഗ്ദ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടേക്കാണ് പോകുന്നത്. മലബാറിലെ രോഗികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങണമെന്നാണ് രോഗികളുടെ ആവശ്യം.

വളരെ കാലങ്ങളായി വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ചു വരികയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയാൽ മലബാറിലെ ആറു ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമൊക്കെയായി ആയിരക്കണക്കിന് അപൂർവ രോഗികൾക്ക് അനുഗ്രഹമാകും.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അപൂർവ രോഗ ചികിത്സക്ക് മികവിന്റെ കേന്ദ്രം തുടങ്ങാൻ അടിയന്തര നടപടി സ്വീകരിക്കണം. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യക്ക് നിവേദനം നൽകിയിട്ടുണ്ട്. .കരീം കാരശേരിസംസ്ഥാന ജനറൽ കൺവീനർ,കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!