സെൻട്രൽ ജയിലിലെ ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ കഞ്ചാവ്

കണ്ണൂർ: സെൻട്രൽ ജയിലിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ജയിൽ അധികൃതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ചപ്പാത്തി നിർമ്മാണശാലയിലെ ഗ്യാസ് സൂക്ഷിച്ച റൂമിൽ ഗ്യാസ് കുറ്റിക്കടിയിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ജോലിക്കുണ്ടായിരുന്ന തടവുകാരെ ചോദ്യം ചെയ്തുവെങ്കിലും ആരാണ് കഞ്ചാവ് കൊണ്ടുവച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ജയിൽ അധികൃതരുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.