നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യു.എം.സി മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി

മണത്തണ: നിരോധിത ലഹരി ഉത്പന്നങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ മണത്തണയിൽ ജനജാഗ്രതാ സദസ്സ് നടത്തി.സണ്ണി ജോസഫ് എം.എൽ.എ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജാ സന്ദേശം ചൊല്ലിക്കൊടുത്തു.പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
യു.എം.സി മണത്തണ യൂണിറ്റ് പ്രസിഡന്റ് എം.ജി.മന്മദൻ അധ്യക്ഷത വഹിച്ചു.എക്‌സൈസ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്,പേരാവൂർ പോലീസ് അസി.സബ് ഇൻസ്‌പെക്ടർ ബാബു തോമസ് എന്നിവർ ബോധവത്കരണ സന്ദെശം നല്കി.
യു.എം.സി യൂണിറ്റ് സെക്രട്ടറി പി.പി.മനോജ്കുമാർ,വാർഡ് മെമ്പർ ബേബി സോജ,പഞ്ചായത്തംഗം യു.വി.അനിൽ കുമാർ,മണത്തണ ജി.എച്ച്.എസ്.എസ് ലഹരിവിരുദ്ധ ക്ലബ് കൺവീനർ പി.ജെ.ജോസുകുട്ടി,ഗംഗാധരൻ കോലഞ്ചിറ,പി.പി.രാജൻ,സി.എം.ജോസഫ്,എ.കെ.ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.