കോണ്‍ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു

24 വര്‍ഷത്തിന് ശേഷം നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷനാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദലിത് വിഭാഗത്തില്‍ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാര്‍ഗെയ്ക്കുണ്ട്.
ഹിമാചല്‍ പ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള ആദ്യ വെല്ലുവിളി. പ്രവര്‍ത്തക സമിതി പുനഃസംഘടന, വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ശക്തിപ്പെടുത്തുക തുടങ്ങിയ ചുമതലകളും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുണ്ട്.