അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് പേരാവൂർ യൂണിറ്റ് സമ്മേളനം

പേരാവൂർ:അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് പേരാവൂർ യൂണിറ്റ് സമ്മേളനം സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി.എം.പോൾ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അധ്യക്ഷത വഹിച്ചു.പേരാവൂർ ഡി.വൈ.എസ്.പി എ.വി.ജോൺ മുഖ്യാതിഥിയായി.
എ.എ.ഡബ്ല്യു.കെ സംസ്ഥാന ജോ.സെക്രട്ടറി റെനി മാത്യു,ജില്ലാ സെക്രട്ടറി കെ.വി.രത്‌നദാസ്, ജില്ലാ ട്രഷറർ പി.സുനിൽ,സണ്ണി മാത്യു,സംഗീത് മടത്തിൽ,കെ.കെ.അജയൻ,വി.ഷിജു,പി.എസ്.സന്തോഷ്,കെ.ആർ.കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.