ലൈബ്രറി കോൺഗ്രസ്: ശിൽപ്പശാല നാളെ

കണ്ണൂർ : ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി ലൈബ്രറി പ്രതിനിധികൾക്കുള്ള ആമുഖ ശിൽപ്പശാല തിങ്കളാഴ്ച കണ്ണൂർ സർവകലാശാല ചെറുശേരി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയാകും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു പ്രോഗ്രാം കലണ്ടർ പ്രകാശിപ്പിക്കും.