ലഹരിക്കെതിരെ കേളകം സെയ്ന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികൾ
കേളകം: ലഹരി വിരുദ്ധ ക്യാമ്പയിന്‍റെ ഭാഗമായി കേളകം സെയ്ന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ എസ്.പി.സി വിദ്യാർഥികൾ SAY NO TO DRUGS എന്നെഴുതി ഞങ്ങള്‍ ലഹരിക്കെതിരാണെന്ന് പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന ക്യാമ്പിന്‍റെ ഭാഗമായാണ് കുട്ടികള്‍ വെയിലത്ത് അണിനിരന്നത്. പ്രഥമധ്യാപകൻ എം. വി.മാത്യു, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ്, അശ്വതി.കെ. ഗോപിനാഥ് എന്നിവര്‍ കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
