സി.പി.എം നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തും

കണ്ണൂർ: എൽ.ഡി.എഫ് സർക്കാറിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും രാഷ്ട്രീയ കാര്യങ്ങൾ വീട്ടുകാരുമായി സംസാരിക്കാനും ഗൃഹസന്ദർശന പരിപാടിയുമായി സി.പി.എം. ഇന്ന് മുതൽ 24 വരെ സി.പി.എം നേതാക്കളും പ്രവർത്തകരും ഗൃഹസന്ദർശനം നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
സെപ്തംബർ മാസത്തെ ജനസമ്പർക്ക പരിപാടിയെക്കുറിച്ച് വിശകലനം നടത്തിയപ്പോൾ നല്ല വിജയമാണെന്നാണ് വിലയിരുത്തിയത്.പയ്യന്നൂരിൽ-ടി.വി .രാജേഷ്, കല്യാശ്ശേരിയിൽ എൻ. സുകന്യ, തളിപ്പറമ്പിൽ എൻ. ചന്ദ്രൻ, ഇരിക്കൂറിൽ എം.വി. ജയരാജൻ, ടി.കെ. ഗോവിന്ദൻ, പി.വി. ഗോപിനാഥ്, അഴീക്കോട് എം .പ്രകാശൻ, കണ്ണൂരിൽ വി.ശിവദാസൻ, ധർമ്മടത്ത് എം .സുരേന്ദ്രൻ, മട്ടന്നൂരിൽ പി .പുരുഷോത്തമൻ, പേരാവൂരിൽ പി. ഹരീന്ദ്രൻ,
തലശ്ശേരി കാരായി രാജൻ, കൂത്തുപറമ്പിൽ പി .ജയരാജൻ, വത്സൻ പനോളി, മാഹിയിൽ പി .ഹരീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.