മുഖത്തടിച്ചു, പിന്നെ പിടിവലി; കിളികൊല്ലൂരിൽ സൈനികനെ മർദിച്ച് പൊലീസ്-

കൊല്ലം : കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ മർദന ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാരനായ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെവീഴുന്നതും കാണാം.
എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളും സഹോദരങ്ങളുമായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചതും കേസിൽ കുടുക്കിയതും. ഓഗസ്റ്റ് 25നായിരുന്നു സംഭവം.
പൊലീസുകാരെ ആക്രമിച്ചുവെന്നു കാട്ടി കേസിൽ കുടുക്കിയതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങുന്ന അവസ്ഥയാണ്. വിഘ്നേഷിന്റെ ജോലിയും പോയി. വിഷ്ണു തിരികെ ജോലിയിൽ പ്രവേശിച്ചു. എസ്ഐ അനീഷ് ഉൾപ്പെടെ നാലുപേരെ സ്ഥലംമാറ്റിയെങ്കിലും ശക്തമായ നടപടി വേണമെന്നാണ് ആവശ്യം.