സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി ഒക്ടോബർ 31 നീട്ടി

നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കുന്ന പ്രീമെട്രിക്, ബീഗം ഹസ്രത് മഹൽ, പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31 വരെ നീട്ടി.
ഇനിയും അവസാന നിമിഷത്തേക്ക് അപേക്ഷ നൽകാൻ കാത്തിരിക്കാതിരിക്കുക
1️⃣. മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്
1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ബാങ്ക് പാസ്ബുക്ക്
3. മുൻവർഷത്തെ മാർക്ക് ഷീറ്റ്
4.വരുമാന സർട്ടിഫിക്കറ്റ്
2️⃣. മൈനോരിറ്റി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്
പ്ലസ് വൺ മുതൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സത്യവാങ്മൂലം
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്
10. ബോണഫൈഡ് സർട്ടിഫിക്കറ്റ്
3️⃣. മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ്
ടെക്നിക്കൽ / പ്രൊഫഷണൽ കോഴ്സുകളിൽ പഠനം നടത്തുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമുള്ള രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സത്യവാങ്മൂലം
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്
10. ബോണഫൈഡ് സർട്ടിഫിക്കറ്റ്
4️⃣. സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്
ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി കോഴ്സുകൾക്ക് കുറഞ്ഞത് 80% മാർക്ക് വാങ്ങി വിജയിച്ചവരും നിലവിൽ ബിരുദ കോഴ്സിന് ഒന്നാം വർഷം പഠിക്കുന്നവരുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സത്യവാങ്മൂലം
7. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസ് റസീപ്റ്റ്
10. ബോണഫൈഡ് സർട്ടിഫിക്കറ്റ്
5️⃣. ഫിഷറീസ് ഗ്രാന്റ്സ്
പ്ലസ് വൺ മുതൽ ഏത് കോഴ്സും പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. ഫിഷറീസ് സർട്ടിഫിക്കറ്റ്
6. ബാങ്ക് പാസ്ബുക്ക്
6️⃣. ഇ ഗ്രാന്റ്സ് – OBC പോസ്റ്റ്മെട്രിക്
പ്ലസ് വൺ മുതൽ ഏത് കോഴ്സും പഠിക്കുന്ന OBC വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ
7️⃣. ഇ ഗ്രാന്റ്സ് – SC/ST പോസ്റ്റ്മെട്രിക്
പ്ലസ് വൺ മുതൽ ഏത് കോഴ്സും പഠിക്കുന്ന SC/ST വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആവശ്യമായ രേഖകൾ:
1. ആധാർ കാർഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. മുൻ വർഷത്തെ മാർക്ക് ഷീറ്റ്
5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
7. ബാങ്ക് പാസ്ബുക്ക്
8. അലോട്ട്മെന്റ് മെമോ