Breaking News
ഉരുണ്ടുകൂടുന്നത് തീവ്രമഴ മേഘങ്ങൾ; ചുഴലി രൂപംകൊണ്ടാൽ കേരളത്തിലും മഴക്കെടുതി
പാലക്കാട് : കഴിഞ്ഞവർഷം ഇതേ കാലയളവിൽ നിരവധിപേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും വഴിവച്ച സാഹചര്യം അന്തരീക്ഷത്തിൽ രൂപപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. നിലവിലുളള സ്ഥിതി തുടർന്നാൽ 22 മുതൽ 24വരെ സംസ്ഥാനത്ത് കനത്തമഴയും അനുബന്ധ പ്രശ്നങ്ങളുമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കഴിഞ്ഞദിവസം ബെംഗളൂരുവിൽ ഉണ്ടായതുപോലെ, ഏതുസമയത്തും ഏതുരീതിയിലും പ്രളയവും പ്രാദേശികമായി തീവ്ര മഴയ്ക്കും നാശത്തിനും സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. കുറഞ്ഞസമയത്തിൽ വലിയതോതിൽ കാർമേഘപടലങ്ങൾ രൂപംകൊളളുന്ന രീതിയിലേക്ക് കാലാവസ്ഥ മാറിക്കഴിഞ്ഞു എന്നാണ് വിലയിരുത്തൽ. ഇതിന്റെ ഫലമായുളള മഴയും കാറ്റും റഡാറിന്റെയും പ്രവചനങ്ങൾക്കും അപ്പുറമാണ്.
കഴിഞ്ഞവർഷം കോട്ടയം, ഇടുക്കി ജില്ലകളിലെ ഉയർന്ന പ്രദേശങ്ങളിൽ ഈ കാലയളവിലുണ്ടായ അതിതീവ്ര മഴയിലും മിന്നൽപ്രളയത്തിലും 21 പേരാണ് മരിച്ചത്. ഏതാണ്ട് 70 കോടി രൂപയുടെ നാശനഷ്ടമുണ്ടായി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം പിന്നീട് ചുഴലിയാവുകയും ഒപ്പം അറബിക്കടലിൽ ചക്രവാതചുഴിയും ശക്തമായതിന്റെ ഫലമായിരുന്നു കഴിഞ്ഞവർഷം ഇക്കാലയളവിൽ ഉണ്ടായ പ്രളയമഴ. കാലവർഷം അവസാനിക്കാനിരിക്കേ അന്ന് അന്തരീക്ഷത്തിലുണ്ടായ മർദ്ദങ്ങൾ അതിന്റെ തീവ്രത വർധിപ്പിച്ചു. ഇതിനിടെ തുലാവർഷക്കാറ്റും എത്തിയിരുന്നു എന്നാൽ കാലവർഷം പിൻവാങ്ങിയതുമില്ല. ഇത്തവണയും ഏതാണ്ട് അതേ സ്ഥിതിലേയ്ക്കുതന്നെ അന്തരീക്ഷം മാറാനുള്ള സാധ്യതയാണ് കാലാവസ്ഥ വിദഗ്ധർ നിരീക്ഷിക്കുന്നത്.
∙ ചുഴലി സാധ്യതയേറ്റി ന്യൂനമർദ്ദം
ബംഗാൾ ഉൾക്കടലിൽ ശക്തിപ്പെട്ട ന്യൂനമർദ്ദം, അന്തരീക്ഷത്തിൽ പെട്ടെന്നൊരു മാറ്റമുണ്ടായില്ലെങ്കിൽ ചുഴലിയായി മാറും. അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി ശ്രീലങ്കയ്ക്കുസമീപം ബംഗാൾ സമുദ്രത്തിലേയ്ക്ക് നീങ്ങുന്നതായാണ് ഇപ്പോഴത്തെ വിലയിരുത്തൽ. രണ്ടും ചേർന്ന് ചുഴലി അതിശക്തമായാൽ കേരളത്തിൽ തീവ്രമഴയുണ്ടായേക്കും.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരിക്കും അതിന്റെ ആഘാതം കൂടുതലുണ്ടാകാൻ സാധ്യത. അതിനാൽ, കരുതിയിരിക്കാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലെ മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. ഒന്നരമണിക്കൂർ വരെ ഒരിടത്തു പെയ്യുന്ന കനത്തമഴയിൽ മേൽമണ്ണും വേരുപടലുകളും വരെ താറുമാറാകുന്ന സ്ഥിതിയുണ്ട്. മഴ അടുത്തദിവസങ്ങളിൽ തെക്കൻഭാഗങ്ങളിലേയ്ക്കു മാറിയേക്കും. ഇതിനോട് സാമ്യമുളള സ്ഥിതിയാണ് തമിഴ്നാട് അന്തരീക്ഷത്തിലുമുളളത്.
മറ്റു ദക്ഷിണസംസ്ഥാനങ്ങളിൽ നിന്ന് കാലവർഷം ഏതാണ്ട് പിൻവാങ്ങിയെങ്കിലും ചുഴലിയും ചക്രവാതവും കാരണം കേരളത്തിൽ അത് വീണ്ടും സജീവമാകാനുള്ള സാധ്യതയും തള്ളാനാകില്ല. തുലാവർഷം അനുഭവപ്പെട്ടു തുടങ്ങിയതായി കേന്ദ്രകാലാവസ്ഥകേന്ദ്രം(ഐഎംഡി) നിരീക്ഷിക്കുന്നുണ്ടെങ്കിലും സ്വകാര്യ കാലാവസ്ഥാ ഏജൻസികളും മറ്റ് ഗവേഷകരും അതിനോട് യോജിക്കുന്നില്ല.
∙ മഴക്കണക്കിൽ ഇതും തുലാവർഷം
പരമ്പരാഗത വ്യവസ്ഥയനുസരിച്ച് ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31 വരെ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ അക്കൗണ്ടിലാണ് ഐഎംഡി ചേർക്കുന്നത്. കഴിഞ്ഞവർഷം കാലവർഷവും തുലാവർഷവും ചേർന്നുണ്ടായ സങ്കീർണമായ സ്ഥിതിവിശേഷത്തിൽ അധികൃതർ ആശയക്കുഴപ്പത്തിലായിരുന്നു. ഇത്തവണത്തെ കാലവർഷത്തിൽ കാസർകോടാണ് സാധാരണതോതിൽ മഴ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരത്തും – 30%.
തുലാവർഷക്കാലയളവായി കണക്കാക്കുന്ന ഒക്ടോബർ ഒന്നുമുതൽ ഇതുവരെ ഇടുക്കിയിൽ 25 % തിരുവനന്തപുരത്ത് 36 %, വയനാട് 25 % വും അധികമഴ ലഭിച്ചു. കൂടുതൽ കാസർകോട് – 66 %. തൊട്ടടുത്ത് തൃശൂരാണ് – 64 %. മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിൽ, ബംഗാൾ ഉൾക്കടലിലെ മർദ്ദം ശക്തമായ ചുഴലിയായാൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രത്യേകിച്ച്, തെക്കുഭാഗത്തെ സ്ഥിതിമോശമായേക്കുമെന്നാണ് നിരീക്ഷണം. വൻതോതിൽ ഈർപ്പവും അന്തരീക്ഷത്തിലെത്തുമെന്നും വിദഗ്ധർ പറയുന്നു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു