പൊലീസുകാരന്‍ പ്രതിയായ മാങ്ങാ മോഷണ കേസ് ഒത്തുതീര്‍പ്പാക്കി

പൊലീസുകാരന്‍ പ്രതിയായ മാങ്ങ മോഷണക്കേസ് ഒത്തുതീര്‍ന്നു. കേസിലെ തുടര്‍ നടപടികള്‍ പൊലീസ് അവസാനിപ്പിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ചു. കേസുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കുറ്റമുണ്ടെങ്കില്‍ പൊലീസിന് അന്വേഷിക്കാമെന്നാണ് കോടതിയുടെ നിര്‍ദേശം
ഐപിസി 379 വകുപ്പ് പ്രകാരമായിരുന്നു പൊലീസുകാരനായ പി വി ഷിഹാബിനെതിരെ പൊലീസ് കേസ് എടുത്തിരുന്നത്. ഈ കേസില്‍ തനിക്ക് പരാതി ഇല്ല എന്ന് കാണിച്ചാണ് കാഞ്ഞിരപ്പളിയിലെ വ്യാപാരി നാസര്‍ കാഞ്ഞിരപ്പളളി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.ഇത് പ്രകാരം റിപ്പോര്‍ട്ട് പൊലീസ് ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പ്രകാരമാണ് കേസ് ഇന്നത്തേക്ക് പരിഗണിച്ചത്. കേസ് റദ്ദാക്കാനുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.