പയ്യന്നൂരില്‍ നാട്ടുകാര്‍ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പയ്യന്നൂരില്‍ നാട്ടുകാര്‍ അടിച്ചു കൊന്ന തെരുവു നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നു. മൃഗസ്‌നേഹികള്‍ കോടതിയെ സമീപിച്ചതിനാലായിരുന്നു ജഡം പുറത്തെടുത്തുള്ള പോസ്റ്റ്മോര്‍ട്ടം. നായയെ അടിച്ചു കൊന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. നായയെ തല്ലിക്കൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.