കൊട്ടിയൂർ പാൽച്ചുരം റോഡിൽ വാഹനാപകടം

കൊട്ടിയൂർ: പാൽച്ചുരം റോഡിൽ വാഹനാപകടം.വയനാടിൽ നിന്നും കൊട്ടിയൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ച ശേഷം മറിഞ്ഞാണ് അപകടം.അപകടത്തിൽ കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു.വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. പരിക്കേറ്റവർ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.