പേരാവൂർ പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

പേരാവൂർ: ജെൻഡർ റിസോഴ്സ് സെന്ററിലേക്ക് കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ 27 ന് 11 മണിക്ക് പേരാവൂർ പഞ്ചായത്ത് ഹാളിൽ നടത്തും. പങ്കെടുക്കുന്നവർ യഥാർഥ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിമൻ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉളളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക് പേരാവൂർ ഐസിഡിഎസ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ. 8943274380.