കൊട്ടിയൂരിൽ ഹോട്ടല്‍,കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

കൊട്ടിയൂര്‍: ആരോഗ്യവകുപ്പ് ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്നും നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.എ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മനോജ് ജേക്കബ്, ടി .എ ഷാഹിന എന്നിവരടങ്ങിയ ടീം പരിശോധനക്ക് നേതൃത്വം നല്‍കി.