Connect with us

Breaking News

ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശം

Published

on

Share our post

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അബ്ദുള്‍ റഷീദ് കോര്‍ഡിനേറ്ററായ സംഘത്തെത്താണ് അന്വേഷണത്തിനായി നിയോഗിച്ചത്. ജോയിന്റ് ഡയറക്ടര്‍ നഴ്സിംഗ് ഡോ. സലീന ഷാ, കൊല്ലം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടിയോട് മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് അടിവാരം സ്വദേശി ഹര്‍ഷിന ഗുരുതര വീഴ്ചയ്ക്ക് ഇരയായത്. ശസ്ത്രക്രിയയ്ക്കിടെ മറന്നുവച്ച ഉപകരണം, മൂത്രസഞ്ചിയില്‍ തറച്ചു നില്‍ക്കുകയായിരുന്നു. 12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള ഉപകരണമാണ് തറച്ച് നിന്നത്. മൂത്ര സഞ്ചിയില്‍ മുഴയുമുണ്ടായി. വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ഗുണമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിംഗിലാണ് മൂത്രസഞ്ചിയില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ വെച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. ഇത്രകാലം അനുഭവിച്ച കൊടുംവേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. ഇതിനിടെ, വീഴ്ച പരിശോധിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മിഷന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ഹര്‍ഷിനയോടെ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.

 


Share our post

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Breaking News

എം.ഡി.എം.എയുമായി കണ്ണൂരിൽ രണ്ടു പേർ പിടിയിൽ

Published

on

Share our post

കണ്ണൂർ : എസ്എൻ പാർക്കിനടുത്തായി പോലീസ് നടത്തിയ പരിശോധനയിൽ യുവാക്കളിൽ നിന്നും നിരോധിത ലഹരി മരുന്ന് പിടികൂടി. കണ്ണപുരത്തെ അൻഷാദ്(37), കോഴിക്കോട് എരവട്ടൂരിലെ മുഹമ്മദ്‌ ജിഷാദ്(26) എന്നവരിൽ നിന്നും 670 മില്ലിഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രതിയുടെ അരക്കെട്ടിൽ ഉണ്ടായിരുന്ന ബാഗിലായിരുന്നു നിരോധിത മയക്ക്മരുന്ന് സൂക്ഷിച്ചത്. ടൗൺ എസ്ഐ കെ.അനുരൂപ് , പ്രൊബേഷൻ എസ്ഐ വിനീത്, ഉദ്യോഗസ്ഥരായ ബൈജു, സനൂപ്,സമീർ എന്നിവരുൾപ്പെട്ട സംഘമാണ് സംഘത്തെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!