Connect with us

Breaking News

‘ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ കൊമ്പ് മാറാരോഗത്തിന് അദ്ഭുത മരുന്ന്’; വിശ്വസിപ്പിച്ചു കൊല്ലും, കബളിപ്പിച്ചു കടക്കും

Published

on

Share our post

ദുരാഗ്രഹികളെ, കടംകയറിയവരെ, മാറാരോഗികളെയൊക്കെ ചൂഷണം ചെയ്തു ബാക്കി ഉള്ളതു കൂടി ഊറ്റിയെടുക്കാൻ തട്ടിപ്പു സംഘങ്ങൾ രംഗത്തുണ്ട്. ഇത്തരക്കാരെ അന്ധവിശ്വാസത്തിന്റെ കയത്തിലെറിഞ്ഞായിരിക്കും ചൂഷണം. നരബലി,മൃഗബലി തുടങ്ങി അവസാനിച്ചു എന്നു കരുതിയ അനാചാരങ്ങളെയെല്ലാം ഇവർ തിരിച്ചെത്തിക്കും. കോട്ടയം, ഇടുക്കി ജില്ലകളിൽ ഇത്തരം സംഘത്തിന്റെ തട്ടിപ്പിന്റെ വഴി തേടി മനോരമ സംഘം നടത്തുന്ന അന്വേഷണം ഇന്നു മുതൽ…

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കേരളത്തിലെ കാടുകളിലുണ്ടോ? ഇല്ലെന്നാണു വനം വകുപ്പിന്റെ കണക്കുകൾ പറയുന്നത്. എന്നാൽ മാറാരോഗത്തിന് അദ്ഭുത മരുന്നായി ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ കൊമ്പ് പൊടിച്ചു പാലിൽ ചാലിച്ചു കുടിച്ചാൽ മതിയെന്നും ഇതിന്റെ കൊമ്പ് തരപ്പെടുത്തി തരാമെന്നും വിശ്വസിപ്പിച്ചിച്ചു കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ തട്ടിപ്പ് വ്യാപകം. ഇതിന്റെ പേരിൽ ലക്ഷങ്ങൾ പോയ പലരും നാണക്കേടു ഭയന്നു പുറത്തു പറയുന്നില്ല. ഇതര സംസ്ഥാനക്കാരടങ്ങുന്ന സംഘമാണു തട്ടിപ്പ് നടത്തിയത്. മലയാളികളും ഇവർക്കൊപ്പമുണ്ട്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിനു ദിവ്യശക്തിയുണ്ടെന്നു പ്രചരിപ്പിച്ചാണ് തട്ടിപ്പ്.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിൽ അസം സ്വദേശിയെ കേരള പൊലീസ് പിടികൂടിയത് കഴിഞ്ഞ ജൂണിലാണ്. അസം സോനിത്പുർ ജില്ലയിലെ ബിസ്വനാഥ് സ്വദേശി അസ്മത് അലിയെ (27) ആണു മലപ്പുറം വണ്ടൂർ വാണിയമ്പലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതോടെയാണ് ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ചു കേരള പൊലീസിന്റെ ശ്രദ്ധയിൽ വരുന്നത്. തുടർന്നു നടന്ന അന്വേഷണത്തിലാണു കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ‘കൊമ്പ്’ തട്ടിപ്പ് നടക്കുന്നതായി അറിഞ്ഞത്. അന്ധവിശ്വാസത്തിന്റെ പേരിൽ കേരളത്തിൽ വലിയ തോതിൽ നടക്കാൻ ഇടയുള്ള വലിയ തട്ടിപ്പുകളിലൊന്നിന്റെ തുടക്കമാണ് കോട്ടയത്ത് ആരംഭിച്ചിരിക്കുന്നത്. ഓർക്കുക, ഈ കൊമ്പിന് ഒരു വമ്പുമില്ല.

തോട്ടം മേഖലയിലെ തട്ടിപ്പു പാർട്ടികൾ

ഇടുക്കി ജില്ലയിൽ ദുർമന്ത്രവാദക്കാരും കൂടോത്ര സംഘങ്ങളും നടത്തുന്നതു ലക്ഷങ്ങളുടെ തട്ടിപ്പ്. ശത്രുസംഹാരം, ബാധ ഒഴിപ്പിക്കൽ തുടങ്ങി നിധി കിട്ടുമെന്നു പറഞ്ഞുവരെ ജനങ്ങളെ വിശ്വസിപ്പിച്ചാണു തുക തട്ടിയെടുക്കുന്നത്. ഇത്തരക്കാർക്കെതിരെ പല തവണ മുന്നറിയിപ്പു നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നു പൊലീസ് പറയുന്നു. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ പരാതി നൽകിയാലും കേസെടുക്കുന്നതിനു പ്രത്യേകിച്ചു വകുപ്പുകളില്ലാത്തതിനാലും തെളിവുകൾ ലഭിക്കാത്തതിനാലും നിസ്സഹായരാണെന്നാണു പൊലീസിന്റെ വാദം.

രഹസ്യ നിധി കണ്ടെത്തൽ, കുടുംബവഴക്കു തീർപ്പാക്കൽ, കുട്ടികളുടെ ജനനം, രോഗബാധ ഒഴിവാക്കൽ, ബാധയൊഴിപ്പിക്കൽ, കേസുകൾ തീരുന്നതിന്, ശത്രുനാശം തുടങ്ങി പല കാര്യങ്ങൾക്കായി മന്ത്രവാദം നടത്തുന്ന ഒട്ടേറെ സംഭവങ്ങളാണു ഇടുക്കി ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇത്തരം കാര്യങ്ങളിൽ ഇരകളാകുന്നവർ മരണപ്പെടുന്ന സാഹചര്യം വരെയുണ്ട്. തോട്ടം മേഖലയിലടക്കം ഇത്തരം സംഭവങ്ങൾ ധാരാളമാണ്. എന്നാൽ, പുറംലോകം അറിയുന്നതു വിരലിലെണ്ണാവുന്ന സംഭവങ്ങൾ മാത്രമാണ്.

ദുർമന്ത്രവാദത്തിന്റെ ഇര തഞ്ചാവൂരിലെ യുവതി

നെടുങ്കണ്ടത്തുനിന്നു ചികിത്സയ്ക്കായി തമിഴ്നാട്ടിലെത്തിച്ച യുവതിയെ ദുർമന്ത്രവാദത്തിന് ഇരയാക്കിയതിനെ തുടർന്ന് മരിച്ചിട്ട് വർഷം 5 പിന്നിട്ടെങ്കിലും അന്വേഷണം നടന്നില്ല. സംഭവത്തെക്കുറിച്ചു 2017ൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും പരാതിക്കാരില്ലാത്തതിനാൽ കേസ് അവസാനിച്ചു. സംഭവം നടന്നത് തമിഴ്നാട്ടിലാണെങ്കിലും സംസ്കരിച്ചത് നെടുങ്കണ്ടത്തിന് സമീപമുള്ള ഗ്രാമീണ മേഖലയിലാണ്. നെടുങ്കണ്ടത്തിനു സമീപമായിരുന്നു സംഭവം. തഞ്ചാവൂർ സ്വദേശിയായ യുവതിയെ നെടുങ്കണ്ടം സ്വദേശിയായ യുവാവാണു വിവാഹം കഴിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ഇരുവരും നെടുങ്കണ്ടത്തിനു സമീപമാണു താമസിച്ചിരുന്നത്. രക്തസ്രാവത്തെ തുടർന്നു യുവതി ചികിത്സയിലായിരുന്നു.

രോഗം പൂർണമായി മാറിയ ശേഷം യുവതി ഭക്ഷണം കഴിക്കാൻ വിമുഖത പ്രകടിപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കാത്തതു ശരീരത്തു ബാധ കയറിയതിനെത്തുടർന്നാണെന്നു സമീപത്തുള്ള വയോധിക പറഞ്ഞതോടെയാണു യുവതിയുടെ മാതാപിതാക്കൾ യുവതിയെ തഞ്ചാവൂരിൽ മന്ത്രവാദത്തിനായി കൊണ്ടുപോയത്. നെടുങ്കണ്ടത്തു നിന്നു ഭർത്തൃവീട്ടുകാർ രോഗവിവരം അറിയാൻ തഞ്ചാവൂരിലെത്തിയപ്പോഴാണ് യുവതിക്കു മന്ത്രവാദത്തെത്തുടർന്നു ശരീരമാസകലം ക്ഷതമേറ്റതായി മനസ്സിലായത്. ഭർത്തൃവീട്ടുകാർ ഇടപെട്ടു യുവതിയെ തഞ്ചാവൂരിലെ ആശുപത്രിയിലെത്തിച്ചു. തലയ്ക്കു ക്ഷതമേറ്റ യുവതി രക്തം കട്ട പിടിച്ചതോടെ യുവതി അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിച്ചു.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം റെഡ് കാറ്റഗറിയിൽഅസമിന്റെ സംസ്ഥാന മൃഗമായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം അതീവ വംശനാശ ഭീഷണി നേരിടുന്ന റെഡ് കാറ്റഗറിയിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ ആകെ 1750 എണ്ണമേയുള്ളൂ. ഇന്ത്യയിൽ കാണപ്പെടുന്ന കാണ്ടാമൃഗത്തിന് ഒരു കൊമ്പാണുള്ളത്. ആഫ്രിക്കൻ രാജ്യങ്ങളിൽ സർവസാധാരണമായതിന് ഇരട്ടക്കൊമ്പുകളും. അസമിലെ കാസിരംഗ, ബംഗാളിലെ ജലദപ്ര വന്യജീവി സങ്കേതങ്ങളിലാണ് ഇന്ത്യയിലുള്ളതിന്റെ 80 ശതമാനവും കാണപ്പെടുന്നത്.2479 കാണ്ടാമൃഗക്കൊമ്പുകൾ അസം സർക്കാർ കഴിഞ്ഞ വർഷം അഗ്നിക്കിരയാക്കിയിരുന്നു. വംശനാശം നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയുന്നതിനും അന്ധവിശ്വാസം അകറ്റുന്നതിന്റെയും ഭാഗമായാണു കൊമ്പുകൾ കത്തിച്ചത്.പുല്ലരിക്കുന്നിലെ കരിങ്കോഴികൾകോട്ടയം പുല്ലരിക്കുന്നിനു സമീപം മൈതാനത്ത് വർഷങ്ങൾക്ക് മുൻപ് ആഭിചാരത്തിന്റെ ലക്ഷണങ്ങളോടെ ഗുരുതിക്കളം കണ്ടെത്തിയിരുന്നു. കരിങ്കോഴികളെ തല അറുത്ത് കളത്തിൽ ചോര ഒഴുക്കിയതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. തല അറുത്ത 4 കരിങ്കോഴികളുടെ ഉടലുകളാണ് പരിസരത്ത് കണ്ടത്. വാഴപ്പോളയും പാളപ്പിണ്ടിയും കൊണ്ട് ഉണ്ടാക്കിയ മണ്ഡപവും കണ്ടെത്തിയിരുന്നു. രാവിലെ മൈതാനത്ത് കളിക്കാൻ വന്ന കുട്ടികളാണ് ഇതു കണ്ട് പൊലീസിൽ വിവരം അറിയിച്ചത്.എല്ലാം തകർന്നു നിൽക്കുന്നവനെ അന്ധവിശ്വാസത്തിലേക്കു തള്ളിയിടാൻ എളുപ്പമാണ്. ഇവരുടെ പ്രതീക്ഷയില്ലായ്മയെയാണു തട്ടിപ്പു സംഘങ്ങൾ ചൂഷണം ചെയ്യുന്നത്. ഇങ്ങനെയുള്ള പലരുടെയും മാനസികതലം തന്നെ മാറ്റിയെടുക്കുന്നു. അത്യാഗ്രഹമുള്ള ആളുകളെയും ഇത്തരത്തിൽ കുരുക്കിലാക്കാൻ നോക്കും. അന്ധവിശ്വാസങ്ങൾക്ക് അടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുകയാണു പ്രധാനം. ധനമുണ്ടാക്കാൻ ഇത്തരം കുറുക്കുവഴികളില്ല എന്നത് ഓർക്കണം.എൻ. രാമചന്ദ്രൻ റിട്ട. എസ്പി, കോട്ടയംപൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. രാത്രിയിൽ മൈതാനത്ത് ചില വാഹനങ്ങൾ വന്നു പോയി എന്നു മാത്രമാണ് അയൽവാസികൾക്ക് അറിവുണ്ടായിരുന്നത്.

കരളുപോയ കാട്ടുപന്നി !മന്ത്രവാദത്തിനു കാട്ടുമൃഗങ്ങളെ ഉപയോഗിക്കുന്നതായി ആക്ഷേപം. കാട്ടുപന്നി മുതൽ ഇരുതലമൂരി, വെള്ളിമൂങ്ങ, കാട്ടുകോഴി എന്നീ ജീവികളെ പിടികൂടി വിൽക്കുന്ന സംഘങ്ങളും ജില്ലയിൽ സജീവം. ലക്ഷങ്ങൾ വില പറഞ്ഞ് ഉറപ്പിച്ചാണു കച്ചവടം നടക്കുന്നത്. കാട്ടുപന്നിയുടെ കരളിനാണു ദുർമന്ത്രവാദത്തിൽ ഡിമാൻഡ്. കാട്ടുപന്നികളെ പിടികൂടി കൊന്നശേഷം കരളെടുത്തു മന്ത്രവാദം നടത്തുന്ന സംഭവങ്ങളും ഒട്ടേറെയാണ്.വിദേശത്ത് നിന്നും മക്കൾക്ക് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് ഹൈറേ‍ഞ്ച് മേഖലയിലെ ഗൃഹനാഥൻ ഒരു വീട് നിർമിച്ചത്. ഇതിനിടെ വീട്ടിൽ ഒരു മന്ത്രവാദി എത്തി. വീടിന്റെ സ്ഥാനം ശരിയല്ലെന്ന് മന്ത്രവാദി പറഞ്ഞതോടെ ഗൃഹനാഥൻ വീടിന്റെ ഒരു ഭാഗം പൊളിച്ചു. വീണ്ടും വീടുപണി തുടങ്ങി. നിർമാണം പൂർത്തികരിച്ചതോടെ ഗൃഹനാഥൻ കടക്കെണിയിലായി. കടക്കെണി രൂക്ഷമായതോടെ ഗൃഹനാഥൻ ജീവനൊടുക്കി. ഗൃഹനാഥന്റെ മരണം വിവാദമായതോടെ മന്ത്രവാദിയും മുങ്ങി.

രാമക്കൽമേട്ടിലെ നരബലി: മൂന്നു കുട്ടികൾ രക്ഷപ്പെട്ടു രാമക്കൽമേട്ടിൽ വർഷങ്ങൾക്കു മുൻപു നരബലി ശ്രമമുണ്ടായി. വീട്ടിലെ പാമ്പുശല്യം ഒഴിവാക്കാൻ തമിഴ്നാട്ടിലെ ചിന്നമന്നൂരിൽ നിന്നെത്തിയ രണ്ടു മന്ത്രവാദികൾ നിധിയെടുക്കാൻ നരബലി നടത്തണമെന്നാവശ്യപ്പെട്ടു. അപ്പോഴാണ് അയൽവീട്ടുകാർ പശുവിനു പാലു കിട്ടുന്നില്ലെന്നു പറഞ്ഞു മന്ത്രവാദികളെ സമീപിച്ചത്. അവിടെയും മന്ത്രവാദികൾക്കു നിധിദർശനം ഉണ്ടായി.രണ്ടാമത്തെ വീട്ടുകാരൻ ഇരുവീട്ടുകാർക്കും വേണ്ടി 10,000 രൂപ നൽകി. അകന്ന ബന്ധത്തിലുള്ള പെൺകുട്ടിയെ ഡൽഹിയിൽ നഴ്സിങ് പഠനത്തിന് അയയ്ക്കാനെന്നു പറഞ്ഞ്, രണ്ടാമത്തെ വീട്ടുകാരൻ വരുത്തി. ആദ്യത്തെ വീട്ടുകാരൻ തന്റെ രണ്ടു മക്കളെയും ബലിക്കായി ഒരുക്കി. ഒരു രാത്രി, രണ്ടു വീട്ടിലും നരബലിക്കുള്ള ഒരുക്കങ്ങൾ ചെയ്തു. എന്നാൽ, ആ സമയത്ത് ഇതുവഴി വന്ന കുറെ ചെറുപ്പക്കാർ ഒരുക്കങ്ങൾ കണ്ടു ബഹളമുണ്ടാക്കിയതിനാൽ നരബലി നടന്നില്ല.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!