Connect with us

Breaking News

വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട : ഹൈക്കോടതി

Published

on

Share our post

കൊച്ചി: വിവാഹം രജിസ്‌റ്റർ ചെയ്യാൻ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന്‌ ഹൈക്കോടതി. 2008ലെ കേരള വിവാഹ രജിസ്‌ട്രേഷൻ നിയമം അനുസരിച്ച്‌ ഇതിൽ പ്രസക്തിയില്ലെന്ന്‌ കോടതി വ്യക്തമാക്കി. വിവാഹം നടന്നിരിക്കണമെന്നതാണ്‌ രജിസ്‌റ്റർ ചെയ്യാനുള്ള മാനദണ്ഡം. മറിച്ച്‌, മതത്തിന്‌ പ്രസക്തിയില്ല.എറണാകുളം ജില്ലയിലെ ഉദയംപേരൂർ സ്വദേശികളുടെ വിവാഹം രജിസ്‌റ്റർ ചെയ്യാൻ (ലോക്കൽ രജിസ്‌ട്രാർ ഓഫ്‌ മാര്യേജ്‌) കൊച്ചി നഗരസഭാ സെക്രട്ടറി വിസമ്മതിച്ചതിനെതിരെ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണന്റെ നിരീക്ഷണം. 2001ൽ കടവന്ത്ര ലയൺസ്‌ ഹാളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ്‌ ഹിന്ദുമതവിശ്വാസികളായ പരാതിക്കാർ വിവാഹിതരായത്‌.

പരാതിക്കാരിലൊരാളായ ഭർത്താവും കുടുംബവും ഹിന്ദുമതവിശ്വാസികളും രണ്ടാം പരാതിക്കാരിയുടെ (ഭാര്യ) അച്ഛൻ ഹിന്ദുവും അമ്മ മുസ്ലിം മതവിശ്വാസിയുമാണ്‌. എന്നാൽ, അമ്മ മുസ്ലിമാണെന്നും ഇത്തരത്തിൽ രണ്ടു മതത്തിലുള്ളവരുടെ വിവാഹം ഈ നിയമത്തിന്റെ കീഴിൽ രജിസ്‌റ്റർ ചെയ്യാൻ കഴിയില്ലെന്നും രജിസ്‌ട്രാർ അറിയിച്ചു. നിയമപ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യാനുള്ള അപേക്ഷകളും രണ്ട്‌ സാക്ഷികളെയും ഹാജരാക്കിയശേഷമാണ്‌ രജിസ്‌ട്രേഷൻ തടഞ്ഞത്‌.

ഇതോടെ ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചു. ദമ്പതികളുടെ മാതാപിതാക്കളുടെ മതം വിവാഹരജിസ്‌ട്രേഷന്‌ തടസ്സമല്ലെന്ന്‌ കോടതി വ്യക്തമാക്കി. ഇവരുടെ അപേക്ഷ പരിഗണിച്ച്‌ രണ്ടാഴ്‌ചയ്‌ക്കകം വിവാഹം രജിസ്‌റ്റർ ചെയ്‌ത സർട്ടിഫിക്കറ്റ്‌ നൽകാൻ ലോക്കൽ രജിസ്‌ട്രാർ ഓഫ്‌ മാര്യേജിന്‌(കോമൺ) നിർദേശം നൽകി.ഹിന്ദു ആചാരപ്രകാരമാണ്‌ വിവാഹിതരായതെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴിയുണ്ടായിട്ടും രജിസ്‌റ്റർ ചെയ്യാതെ ആശയക്കുഴപ്പമുണ്ടാക്കുന്നത്‌ എന്തിനെന്ന്‌ മനസ്സിലായില്ലെന്ന്‌ കോടതി പറഞ്ഞു. മതനിരപേക്ഷ രാജ്യത്ത്‌ ഓരോരുത്തർക്കും അവരുടെ മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!