Connect with us

Breaking News

സ്‌കൂൾ സുരക്ഷാ പ്ലാനുകൾ തയ്യാറാക്കാൻ ഇനി ഉസ്‌കൂൾ ആപ്പ്

Published

on

Share our post

തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ (സ്‌കൂൾ ദുരന്തനിവാരണ പ്ലാനുകൾ) തയ്യാറാക്കാനും പ്രാവർത്തികമാക്കാനും സഹായിക്കുന്ന ആപ്പ് വികസിപ്പിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. യൂണിസെഫിന്റെ സംയുക്ത സഹകരണത്തോടെ ‘ ഉസ്‌കൂൾ ‘ എന്ന പേരിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.കുട്ടികളുടെയും അധ്യാപക -അനധ്യാപക-രക്ഷാകർത്തൃ സമിതികളുടെയും പങ്കാളിത്തത്തോടെ സ്കൂൾ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുക, അവ നടപ്പിലാക്കുക എന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ സുരക്ഷാ പദ്ധതി രേഖ തയ്യാറാക്കുന്നതിൽ അധ്യാപകരെ സഹായിക്കുക എന്നതാണ് ഉസ്കൂൾ ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.സ്കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, സ്‌കൂളുകളിലെ വിവിധ അപകട സാധ്യതകളുടെ വിവരണം, സ്‌കൂൾ സുരക്ഷാസമിതി അംഗങ്ങളുടെ പേര് വിവരങ്ങൾ, സ്‌കൂൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ടവരുടെ ഫോൺ നമ്പറുകൾ തുടങ്ങിയവയെല്ലാം ആപ്പിൽ രേഖപ്പെടുത്തി പ്ലാനുകൾ തയ്യാറാക്കാം.

എല്ലാ സ്‌കൂളുകളിലും സുരക്ഷാ പ്ലാനുകൾ പൂർത്തിയാക്കുകയും കുട്ടികളിൽ ദുരന്ത പ്രതിരോധ അവബോധം സൃഷ്ടിക്കുകയുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ആഘാതങ്ങൾ ഏറിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ആപ്പ് വികസിപ്പിച്ചത്.ദുരന്തനിവാരണ നിയമത്തിനെ (DM ആക്ട് 2005) ആധാരമാക്കി എല്ലാ സ്‌കൂളുകളിലും സുരക്ഷ ഉറപ്പാക്കുക എന്നത് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അനുശാസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 2016 മുതൽ വിവിധ സ്‌കൂൾ സുരക്ഷാ പ്രവർത്തനങ്ങളും ക്യാമ്പയിനുകളും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തി വരുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഉസ്കൂൾ ആപ്പും. പാണഞ്ചേരി ഗവൺമെന്റ് എൽ പി സ്കൂൾ ഗ്രൗണ്ടിൽ ഒക്ടോബർ 13 ന് നടക്കുന്ന അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിൽ ടി എൻ പ്രതാപൻ എം പി ആപ്പ് പ്രകാശനം ചെയ്യും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!