Connect with us

Breaking News

ലഹരിക്കേസില്‍ വധശിക്ഷവരെ കിട്ടും; അറിയാം എന്‍.ഡി.പി.എസ്. നിയമത്തെ കുറിച്ച്

Published

on

Share our post

എന്‍.ഡി.പി.എസ്. അഥവാ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റന്‍സസ്‌ ആക്ട്(ഇന്ത്യ) 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കേസെടുക്കുന്നത്. കേന്ദ്രനിയമം ആയതിനാല്‍ തന്നെ ഇത് തന്നെയാണ് സംസ്ഥാനങ്ങളും പിന്തുടരുന്നത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമമില്ല. ഇത് നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായിട്ടും കര്‍ശന വ്യവസ്ഥകള്‍ നിയമത്തില്‍ പറയുമ്പോഴും എന്തുകൊണ്ട് രാജ്യത്ത് ലഹരി ഉപയോഗത്തിന്റേയും ലഹരി മരുന്ന് വില്‍പ്പനയുടേയും കണക്കുകള്‍ വര്‍ഷാ വര്‍ഷം വര്‍ധിച്ചുവരുന്നുവെന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്ന് വരുന്നത്.ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും എന്തിന് വധശിക്ഷ വരെ എന്‍ഡിപിഎസ് നിയമത്തില്‍ ശിക്ഷയുണ്ട്. പക്ഷെ ധാരാളം പഴുതുകളുമുണ്ട്. ഇതാണ് കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്.

2015-ല്‍ നിയമം ഭേദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കിയിട്ടുമുണ്ട്. മയക്കുമരുന്നിനെ ആശ്രയിക്കുന്ന ആളുകള്‍ക്ക് ചികിത്സയും പരിചരണവും മെച്ചപ്പെടുത്തുന്നതിനും പിടിച്ചെടുത്തവ സംസ്‌ക്കരിക്കുന്നതിനും മയക്കുമരുന്ന് കടത്ത് ആരോപണവിധേയരായ വ്യക്തികളുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.മയക്കുമരുന്നുകളുടെ കൈവശം വെക്കല്‍, ഉപയോഗം, വില്‍പ്പന തുടങ്ങിയവയാണ് ആക്ടില്‍ പ്രധാനമായി പറയുന്ന കാര്യങ്ങള്‍. 1985ല്‍ ആണ് രാജ്യത്ത് എന്‍.ഡി.പി.എസ്. ആക്ട് നിലവില്‍ വന്നത്. മയക്കുമരുന്ന് നിര്‍മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവന്നതിലൂടെ പ്രധാനമായി ഉദ്ദേശിക്കുന്നത്.മയക്കുമരുന്നിന് അടിമപ്പെട്ട ഒരാള്‍ക്ക് പരിരക്ഷ നല്‍കുവാനും ആക്ടിലെ സെക്ഷന്‍ 64.എ യില്‍ പറയുന്നുണ്ട്.

എന്നാല്‍ കോടതിക്ക് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. മയക്കുമരുന്ന് കേസില്‍പ്പെട്ടയാള്‍ ലഹരിക്ക് അടിമയാണെങ്കില്‍ ലഹരിവിമുക്ത ചികിത്സയ്ക്ക് തയ്യാറാണെന്ന് സമ്മതിച്ചാല്‍ മാത്രമാണ് നിയമപരിരക്ഷ ലഭിക്കുക. ചെറിയ അളവില്‍ മാത്രമാണ് ലഹരി കൈവശമുള്ളതെങ്കില്‍ മാത്രമാണ് പരിരക്ഷ ലഭിക്കുക.എന്‍.ഡി.പി.എസ്. ആക്ട് പ്രകാരമുള്ള കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ നടപടികള്‍തീരുമാനിക്കുന്നത്. വധശിക്ഷയാണ് ഇത്തരം കേസുകളില്‍ പരമാവധി നല്‍കുന്ന ശിക്ഷ. മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ പോലും കിട്ടാവുന്ന കുറ്റമായി കണക്കാക്കുക.നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഉപയോഗിക്കുക മാത്രം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുവാനും ആക്ട് അനുസരിച്ച് സാധ്യതയുണ്ട്. ഉപയോഗിച്ചയാള്‍ ഇതിന്റെ വ്യാപാരവുമായി ഇടപെടാത്ത ആളാണെങ്കിലാണ് ജാമ്യം ലഭിക്കുക. എന്നാല്‍ ഇതിനും കോടതിയില്‍ ബോണ്ട് ഉള്‍പ്പെടെ സമര്‍പ്പിക്കേണ്ടതുണ്ട്.2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് ഇത്തരം നിരോധിത മയക്കുമരുന്നുകളുടെ പട്ടികയില്‍ ഏതൊക്കെ ഉള്‍പ്പെടും എന്ന് എപ്പോള്‍ വേണമെങ്കില്‍ ഭേദഗതി ചെയ്യാം. മെഫെഡ്രോണ്‍ ഉപയോഗം രാജ്യത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചതോടെ ഇതിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.ലഹരിക്കെതിരേ നിലവിലുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും തുടരാനാകുക.

ഇതിനുപകരമായി സംസ്ഥാനത്തിന് മറ്റൊരു നിയമനിര്‍മാണം സാധ്യമാകില്ല. ഇതാണ് പ്രതിസന്ധിയും. പിടിക്കപ്പെടുന്ന ലഹരിമരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികള്‍. പലപ്പോഴും നിയമത്തിലുള്ള പഴുതുകള്‍ മൂലം ചെറിയ ശിക്ഷമാത്രമായോ പ്രതികള്‍ രക്ഷപ്പെടാനോ കാരണമാകുന്നുണ്ട്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലഹരിവ്യാപനം തടയാനും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും കഴിയുന്ന വിധത്തില്‍ നിയമഭേദഗതിക്ക് കേരളം ഇടപെടല്‍ നടത്തും.പിടിച്ചെടുക്കപ്പെടുന്ന മയക്കുമരുന്നിന്റെ അളവനുസരിച്ചാണ് എന്‍ഡിപിഎസ്. നിയമപ്രകാരമുള്ള ശിക്ഷ തീരുമാനിക്കുന്നത്. ഇനിപ്പറയുന്ന ഭേദഗതികളും നിയമത്തില്‍ വരുത്തിയിട്ടുണ്ട്. അതിന്‍പ്രകാരം പിടിച്ചെടുക്കുന്ന മയക്കു മരുന്നുകളുടെ അളവിന്റെ അടിസ്ഥാനത്തില്‍ ശിക്ഷകള്‍ മൂന്നു തരത്തില്‍ വിഭജിച്ചിട്ടുണ്ട്, അതോടൊപ്പം, ശിക്ഷയുടെ കാഠിന്യം സംബന്ധിച്ച കാര്യങ്ങളില്‍ കോടതിക്ക് വിവേചനാധികാരമുണ്ട്.കഞ്ചാവിനെ സംബന്ധിച്ച ഉദാഹരണം നോക്കിയാല്‍, ഏതെങ്കിലും കഞ്ചാവ് ചെടി വളര്‍ത്തുന്നതിയതായി കണ്ടെത്തിയാല്‍, 10 വര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.

കൂടാതെ, കഞ്ചാവിന്റെ ഉത്പാദനം, നിര്‍മാണം, കൈവശം വയ്ക്കല്‍, വില്‍പ്പന, വാങ്ങല്‍, കഞ്ചാവുമായി ബന്ധപ്പെട്ട ഗതാഗതം, അനധികൃതമായ കടത്ത് എന്നിവ പിടിച്ചെടുത്ത കഞ്ചാവിന്റെ അളവിനെ അടിസ്ഥാനമാക്കി ശിക്ഷ നിശ്ചയിക്കും. അങ്ങനെ നോക്കുമ്പോള്‍, ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുക്കുന്നതിനുള്ള ശിക്ഷ ഒരു വര്‍ഷം വരെ കഠിന തടവും 10,000 രൂപ വരെ പിഴയുമാണ്.പിടിച്ചെടുക്കല്‍ വാണിജ്യ അളവിനേക്കാള്‍ കുറവാണെങ്കിലും നിയമപ്രകാരം കണക്കാക്കിയിരിക്കുന്ന ചെറിയ അളവിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തിയാല്‍, കുറ്റവാളിക്ക് 10 വര്‍ഷം വരെ കഠിന തടവും പിഴയിനത്തില്‍ കുറ്റവാളിയില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയും ഈടാക്കാം.അതേസമയം വാണിജ്യപരമായ അളവില്‍ കഞ്ചാവ് കൈവശം വച്ചതായി കണ്ടെത്തിയാല്‍ 10 വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 20 വര്‍ഷം വരെ നീട്ടാവുന്നതുമായ കഠിനമായ തടവു ശിക്ഷയും ഒപ്പം പിഴയിനത്തില്‍ ഒരു ലക്ഷം രൂപയില്‍ കുറയാത്തതും രണ്ട് ലക്ഷം രൂപ വരെയുള്ള തുകയും ഈടാക്കാവുന്നതാണ്. അതു പോലെ തന്നെ കോടതിക്ക് രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ പിഴ ഈടാക്കാനും. അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്.സെക്ഷന്‍ 27 അനുസരിച്ച് ഏതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ലഹരി പദാര്‍ഥം കഴിക്കുന്നതിനുള്ള ശിക്ഷയും ഈ നിയമത്തിന്റെ പരിധിയിലാണ് വരുന്നത്.

മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കൊക്കെയ്ന്‍, മോര്‍ഫിന്‍, ഡയസെറ്റൈല്‍മോര്‍ഫിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മയക്കുമരുന്ന് അല്ലെങ്കില്‍ ഏതെങ്കിലും ലഹരി പദാര്‍ഥം തുടങ്ങിയ മാനദണ്ഡങ്ങള്‍ പ്രകാരം ശിക്ഷ ‘ഒരു വര്‍ഷം വരെ കഠിനതടവ് അല്ലെങ്കില്‍ ഇരുപതിനായിരം രൂപ വരെ പിഴയോടുകൂടിയ കഠിന തടവ് തുടങ്ങിയവയായി ഉള്‍പ്പെടുന്നു.മുകളില്‍ പറഞ്ഞിരിക്കുന്ന പട്ടികയില്‍പ്പെടാത്ത ഏതെങ്കിലും മയക്കുമരുന്ന് ആണ് കണ്ടെടുക്കുന്നത് എങ്കില്‍ ആറു മാസത്തെ തടവും 10,000 രൂപ വരെയുള്ള പിഴയും പ്രതിയില്‍ നിന്ന് ഈടാക്കാവുന്നതാണ്.റവന്യൂ വകുപ്പിന്റെ അഭിപ്രായത്തില്‍ ഒരു കിലോഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ചെറിയ അളവും അതിന് മുകളില്‍ 20 കിലോ വരെ മീഡിയം അളവും, 20 കിലോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ വാണിജ്യ അളവുമായാണ് കണക്കാക്കുന്നത്.ചരസ് / ഹാഷിഷ് തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ കാര്യത്തില്‍, ചെറിയ അളവ് എന്ന് കണക്കാക്കുന്നത് 100 ഗ്രാം വരെയാണ്. അതേസമയം വാണിജ്യ അളവ് എന്ന കണക്കില്‍ വരുമ്പോള്‍ അത് ഒരു കിലോയോ അതില്‍ കൂടുതലോ ആണ്. എന്‍.ഡി.പി.എസ്. നിയമപ്രകാരം നിരോധിച്ചിട്ടുള്ള മറ്റ് വിവിധ മയക്കുമരുന്ന് വിഭാഗങ്ങള്‍ക്കും ഇത്തരത്തില്‍ പ്രത്യേക ചെറിയ./ വാണിജ്യ അളവ് എന്ന പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്.


Share our post

Breaking News

ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില

Published

on

Share our post

തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.


Share our post
Continue Reading

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Trending

error: Content is protected !!