Connect with us

Breaking News

350 കുടുംബത്തിന് തണൽ; മട്ടന്നൂരിന് ദേശീയ പുരസ്കാരത്തിളക്കം

Published

on

Share our post

മട്ടന്നൂര്‍ : വീടില്ലാത്തവരുടെ സങ്കടകാലം അവസാനിപ്പിച്ച്‌  തണലൊരുക്കിയ മട്ടന്നൂർ നഗരസഭയ്‌ക്ക്‌ ദേശീയ അവാർഡിന്റെ തിളക്കം.  കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന (അര്‍ബന്‍) പുരസ്കാരമാണ്‌ ലഭിച്ചത്‌. പാവപ്പെട്ടവര്‍ക്കുള്ള ഭവനപദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ നഗരസഭയാണ് മട്ടന്നൂർ.  കഴിഞ്ഞ ഭരണസമിതി ചെയര്‍മാന്‍ അനിതാ വേണുവിന്റെയും വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്റെയും മറ്റ് ഭരണസമിതി  അംഗങ്ങളുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ്  പദ്ധതി നടത്തിപ്പ് വേഗത്തിലായത്‌.
കേന്ദ്ര വിഹിതത്തിന് പുറമേ സംസ്ഥാന സര്‍ക്കാർ ഫണ്ടും നഗരസഭാ ഫണ്ടും ഉപയോഗിച്ചാണ്  പദ്ധതി നടപ്പാക്കുന്നത്. നടത്തിപ്പില്‍ എട്ടാംഘട്ടത്തിലാണിപ്പോൾ. ഇന്ത്യയിലെ മറ്റ് നഗരസഭകള്‍ നാലാംഘട്ടംപോലും ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. പദ്ധതിയിൽ  498 വീടുകളിൽ 350 എണ്ണത്തോളം പൂര്‍ത്തിയാക്കി. 17 മുതല്‍ 19 വരെ ഗുജറാത്തിലെ രാജ്കോട്ടില്‍ നടക്കുന്ന ഇന്ത്യന്‍ അര്‍ബന്‍ ഹൗസിങ്‌ കോണ്‍ക്ലേവില്‍ പ്രധാനമന്ത്രിയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും.
അഭിമാന പദ്ധതിപദ്ധതി സമയബന്ധിതമയി പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയ കഴിഞ്ഞ ഭരണസമിതിക്കും ജീവനക്കാര്‍ക്കും  നഗരസഭാ ചെയർമാൻ എൻ ഷാജിത്‌ നന്ദി അറിയിച്ചു. സാമ്പത്തിക പരിമിതിക്കുള്ളിലും സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ കഴിഞ്ഞതിൽ  സന്തോഷവും അഭിമാനവുമുണ്ടെന്ന് മുൻ ചെയർമാൻ അനിതാവേണുവും   ഭരണസമിതിയും ജീവനക്കാരും നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അംഗീകാരമാണിതെന്ന് വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമനും പറഞ്ഞു.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!