Connect with us

Breaking News

മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; ഡിസിസി അംഗത്തെ കോൺ​ഗ്രസ് പുറത്താക്കി

Published

on

Share our post

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവനന്തപുരം ഡിസിസി അംഗം വേട്ടമുക്ക് മധുവിനെ   കോൺ​ഗ്രസ് പുറത്താക്കി. പ്രതിയെ സംരക്ഷിക്കാനുള്ള ജില്ലാ നേതൃത്വത്തിൻറെ നീക്കം പൊളിഞ്ഞതിന് പിന്നാലെയാണ് നടപടി. ആറ് മാസം മുൻപ് യുവതിക്ക് നൽകിയ പതിനായിരം രൂപയുടെ പേരിലാണ് ഇയാൾ മുതലെടുക്കാൻ ശ്രമം നടത്തിയത്. ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണങ്ങൾ നടത്തുന്നുവെന്നും യുവതി പറയുന്നു. കൂടാതെ അശ്ലീല ചിത്രങ്ങളും വീഡിയോകളും മെസേജായും അയക്കുന്നു. ശല്യം തുടർന്നതോടെ കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിട്ടും മധുവിന്റെ ശല്യം തുടർന്നു.

തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.  പരാതിയിൽ പൂജപ്പുര പൊലീസ്‌ കേസെടുത്തു. ഇതിന് പിന്നാലെ  കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന മധുവിന്റെ ശബ്ദ സന്ദേശവും പുറത്തായി. ആത്മഹത്യ ചെയ്യുമെന്നാണ് യുവതിക്കയച്ച ശബ്ദ സന്ദേശം. പട്ടാപ്പകൽ റോഡിൽവച്ച് മറ്റൊരു പാർട്ടി പ്രവർത്തകയെ മർദിച്ച കേസിലും വേട്ടമുക്ക് മധു പ്രതിയാണ്.


Share our post

Breaking News

മാലൂരിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മാലൂർ :നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.


Share our post
Continue Reading

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!