ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് കാറായി ടാറ്റാ ടിയാഗോ; വില 8.49 ലക്ഷം മുതല്‍, റേഞ്ച് 315 കി.മീ

Share our post

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക്ക് കാറെന്ന അവകാശവാദവുമായി ടാറ്റാ ടിയാഗോ വിപണിയിലേക്ക്. 8.49 ലക്ഷമാണ് ടിയാഗോ ഇവിയുടെ അടിസ്ഥാന മോഡലിന്റെ വില. 11.79 ലക്ഷമാണ് ഉയര്‍ന്ന വകഭേദത്തിന്റെ വില.

19.2 kWH, 24 kWH എന്നിങ്ങനെ രണ്ടു ബാറ്ററി പാക്ക് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 24kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റര്‍ റേഞ്ചും 19.2 kWH ബാറ്ററി ഉപയോഗിക്കുന്ന മോഡലിന് 250 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി അവകാശപ്പെടുന്നത്. 3.3 kW എസി, 7.2 KVAC എന്നിങ്ങനെ രണ്ടു ചാര്‍ജിങ് ഓപ്ഷനുകളും വാഹനത്തിനുണ്ട്. 19.2 kW ബാറ്ററി പാക്ക് വാഹനത്തിന് 3.3 കെവിഎസി ചാര്‍ജിങ് ഓപ്ഷന്‍ മാത്രമേ ലഭിക്കൂ. ഏഴ് വിവിധ മോഡലുകളിലാണ് വാഹനം ലഭ്യമാകുന്നത്. 8.49 ലക്ഷത്തില്‍ തുടങ്ങി 11.79 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ വില.

രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തിലുണ്ട്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തില്‍ എത്താന്‍ 5.7 സെക്കന്‍ഡ് മാത്രം മതി. 24kW ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 8 സ്പീക്കര്‍ ഹര്‍മന്‍ സൗണ്ട് സിസ്റ്റം റെയിന്‍ സെന്‍സറിങ് വൈപ്പര്‍ കണക്ടഡ് കാര്‍ ടെക്‌നോളജി എന്നിവ വാഹനത്തില്‍ ഉണ്ട്.

ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്ക് പേര്‍ക്ക് ആയിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. ഒക്ടോബര്‍ 10 മുതല്‍ വാഹനം ബുക്ക് ചെയ്ത് തുടങ്ങാം. 2023 ജനുവരി ജനുവരി മുതല്‍ വാഹനം ലഭ്യമായി തുടങ്ങും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!