Breaking News
സിവിൽ സർവ്വീസ് സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു

കൊട്ടിയൂർ: സിവിൽ സർവ്വീസ് പരിശീലനത്തിന്റെ ഭാഗമായി ഗ്രാമപഠന ഗവേഷണ പ്രവർത്തനങ്ങൾക്കായി ജില്ലയിലെത്തിയ ഏഴംഗ സംഘം കൊട്ടിയൂർ ഗ്രാമം സന്ദർശിച്ചു. കൊട്ടിയൂർ പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. ഗ്രാമപഠനത്തിനായി സംഘം കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത പ്രദേശമാണ് കൊട്ടിയൂർ.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ, ജനസംഖ്യ, ജനസാന്ദ്രത തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ജനങ്ങളുടെ ജീവിതനിലവാരം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, ഉപജീവനം, ആരോഗ്യം, ശുചിത്വം, പ്രകൃതി ദുരന്തം, ആദിവാസി മേഖലകൾ, കുടുംബശ്രീ തുടങ്ങിയ മേഖലകളിലെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും പഞ്ചായത്ത് ഓഫീസിന്റെയും ഭരണസമിതിയുടെയും പ്രവർത്തനങ്ങൾ, വരുമാന മാർഗങ്ങൾ, മറ്റ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്ത് വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്തിലെ സർക്കാർ സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി വിവിധ ഇടങ്ങൾ സംഘം സന്ദർശിച്ച് പ്രവർത്തനങ്ങൾ നേരിൽക്കാണും. ജനങ്ങളുമായി ആശയവിനിമയം നടത്തും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുതിയ ബാച്ച് സിവിൽ സർവ്വീസ് ഓഫീസർമാരാണ് പഠനം നടത്തുന്നത്. ഗ്രാമീണ ജീവിതത്തെക്കുറിച്ചും അവരുടെ സംസ്‌കാരത്തെക്കുറിച്ചും വികസന പ്രക്രിയയെക്കുറിച്ചും ഗ്രാമീണ സമൂഹങ്ങൾ അവരുടെ ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമാണ് പഠനം. റോജ എസ് രാജൻ, രജിത് കുമാർ ഗുപ്ത, വിവേക് തിവാരി, റോഹൻ കേശൻ, ശ്രേയ ശ്രീ, സമീർ കുമാർ ജെന, ആശിഷ് എന്നിവരാണ് സംഘത്തിലുള്ളത്.
കേരളത്തിൽ കണ്ണൂരിന് പുറമെ പാലക്കാട് ആണ് പഠനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടന്ന കൂടിക്കാഴ്ചയിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ, പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, സെക്രട്ടറി കെ കെ സത്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, അംഗങ്ങൾ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടിയുടെ അഴിമതി; ഗുജറാത്ത് മന്ത്രിയുടെ മകൻ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകൻ ബൽവന്ത് സിങ് ഖബാദിനെ അഴിമതിക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ദേവഗഡ് ബാരിയ, ധൻപുർ താലൂക്കുകളിൽ നിന്ന് 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ദഹോദ് പോലീസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്തത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് (എംജിഎൻആർഇജിഎ) പദ്ധതിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെ ബച്ചു ഖബാദിന്റെ മക്കളായ ബൽവന്ത് സിങ്ങിനും ഇളയ സഹോദരൻ കിരണിനെതിരേയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇരുവരും ചേർന്ന് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിൻവലിക്കുകയും ചെയ്തു. ഇതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ പോലീസ് ബൽവന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രാഥമികാന്വേഷണത്തിൽ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ (ഡിആർഡിഎ) എഫ്‌ഐആർ പ്രകാരമാണ് അറസ്റ്റ് ചെയ്തതെന്നും ദഹോദ് ഡിഎസ്പി ജഗദീഷ് ഭണ്ഡാരി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എംജിഎൻആർഇജിഎ ബ്രാഞ്ചിലെ അക്കൗണ്ടന്റുമാരായ ജയ്വീർ നാഗോപി, മഹിപാൽ സിങ് ചൗഹാൻ എന്നിവരേയും, കുൽദീപ് ബാരിയ, മംഗൽ സിങ് പട്ടേലിയ, ടെക്നിക്കൽ അസിസ്റ്റന്റ് മനീഷ് പട്ടേൽ എന്നിവരേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്