സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാഘോഷം നാളെ

കണ്ണൂർ: സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനാഘോഷം ജില്ലാതല പരിപാടി 25ന് മുനിസിപ്പൽ ഹൈസ്കൂൾ ക്യാമ്പസിലെ കൈറ്റ് ജില്ലാ ഓഫീസിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ രാവിലെ 10ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് ജില്ലയിൽ സ്ക്രൈബസ് വിഷയത്തെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കും.
പകൽ രണ്ടുമുതൽ നാലുവരെ പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‍വെയർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്ത് നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റും സംഘടിപ്പിക്കും. www.kite.kerala. gov.in/SFDay2022 വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്ക് ജില്ലയിൽ സൗജന്യമായി പരിശീലനത്തിൽ പങ്കെടുക്കാൻ അവസരവും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും നൽകും.