ഓട്ടോയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: ഡ്രൈവർമാർ അറസ്റ്റിൽ
ശ്രീകണ്ഠപുരം : കനത്ത മഴ കാരണം രാത്രി വീട്ടിൽ പോകാൻ ഓട്ടോറിക്ഷ വിളിച്ച ഭർതൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഓട്ടോഡ്രൈവർമാർ അറസ്റ്റിലായി. ഏരുവേശ്ശി പുറഞ്ഞാണിലെ നെടുംതുണ്ടത്തിൽ റോണി സെബാസ്റ്റ്യൻ (32), പുലിക്കുരുമ്പയിലെ ക്ലാംപറമ്പിൽ ഷാരോൺ ഷാജി (25) എന്നിവരെയാണ് കുടിയാൻമല എസ്.ഐ.മാരായ കെ.കെ. രാധാകൃഷ്ണൻ, എൻ.ജെ. ജോസ് എന്നിവർ അറസ്റ്റ് ചെയ്തത്.
ഇരുവരും പുറഞ്ഞാണിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരാണ്. കഴിഞ്ഞ 27-ന് ഓട്ടോയിൽവെച്ച് ഇരുവരും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.