പട്ടികവർഗക്കാർക്ക് ഓണസമ്മാനം വിതരണം തുടങ്ങി

തിരുവനന്തപുരം : പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സ് കഴിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ഓണസമ്മാനം വിതരണം തുടങ്ങി. 1000 രൂപ വീതം 60,602 പേർക്കാണ് നൽകുന്നത്. തിരുവനന്തപുരം തൊളിക്കോട് ആലുംകുഴിയിൽ സദാനന്ദൻ കാണി, മലയടി അനുരാഗ് ഭവനിൽ പൊന്നമ്മ എന്നിവർക്ക് സമ്മാനം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണോദ്‌ഘാടനം നിർവഹിച്ചു. നിയമസഭാ സമുച്ചയത്തിൽ നടന്ന പരിപാടിയിൽ മന്ത്രി കെ. രാധാകൃഷ്ണൻ പങ്കെടുത്തു.