Breaking News
കുടിവെള്ളപദ്ധതി: ഇരിട്ടിയിൽ ജലസംഭരണി നിർമാണം പുരോഗമിക്കുന്നു

ഇരിട്ടി: ഇരിട്ടി- മട്ടന്നൂർ നഗരസഭകളിൽ കുടിവെള്ളളമെത്തിക്കുന്ന പദ്ധതിക്കായി ഇരിട്ടിയിൽ പണിയുന്ന ജലസംഭരണിയുടെ നിർമാണപ്രവൃത്തി അവസാനഘട്ടത്തിലേക്ക്. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിന് മുൻവശം ഇരിട്ടി നഗരസഭ ഏറ്റെടുത്ത് ജലസേചനവകുപ്പിന് കൈമാറിയ 15 സെന്റ് സ്ഥലത്താണ് കൂറ്റൻ ജലസംഭരണി നിർമിക്കുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ കഴിയുന്ന സംഭരണിയുടെ നിർമാണപ്രവൃത്തി 2020 മേയ് ആദ്യവാരത്തിലാണ് ആരംഭിച്ചത്. 15 കോടി രൂപ ചെലവിൽ നിർമിക്കുന്ന സംഭരണിയുടെ നിർമാണം 2022 ജൂണിൽ പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് മൂലമുണ്ടായ സാങ്കേതിക ബുദ്ധിമുട്ട് കാരണം 2022 ഒക്ടോബറിലേക്ക് നിർമാണ കാലാവധി നീട്ടിനൽകിയിട്ടുണ്ട്. എറണാകുളം കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന തോമസ് കെ. പോൾ കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ് ജലസംഭരണിയുടെ നിർമാണപ്രവൃത്തിയുടെ കരാർ നൽകിയിരിക്കുന്നത്.
ഇരിട്ടി, മട്ടന്നൂർ നഗരസഭ പരിധിയിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് മുഴുവൻ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള കൂറ്റൻ കിണറിന്റെ നിർമാണപ്രവൃത്തി 2018ൽ ആരംഭിച്ച് രണ്ടു വർഷം മുമ്പ് തന്നെ പഴശ്ശി ഡാം പരിസരത്ത് പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 75 കോടി ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ, കുടിവെള്ളസംഭരണിയുടെ സ്ഥലമെടുപ്പുമായിവന്ന കാലതാമസവും കോവിഡ് വ്യാപനവും നിർമാണപ്രവൃത്തി പ്രതിസന്ധിയിലാക്കി. പദ്ധതിക്കായി 42 ദശ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണവും ചാവശ്ശേരിപ്പറമ്പിൽ പൂർത്തിയാക്കി. റീന എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് കിണറിന്റെയും ട്രീറ്റ്മെന്റ് പ്ലാന്റിന്റെയും നിർമാണം പൂർത്തീകരിച്ചത്.
ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തിയും ഇതിനകം പൂർത്തിയായി. വെളിയമ്പ്ര മുതൽ ചേളത്തൂർ, എടക്കാനം, വള്ളിയാട്, കീഴൂർ വഴി ഇരിട്ടി ഹയർ സെക്കൻഡറി സ്കൂളിനുസമീപം നിർമാണം പുരോഗമിക്കുന്ന ജലസംഭരണി വരെയാണ് കൂറ്റൻ പെൻസ്റ്റോക് പൈപ്പ് സ്ഥാപിച്ചത്. ജലസംഭരണിയിൽനിന്ന് പൈപ്പുകൾ മുഖേനയാണ് വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി വീടുകളിൽ കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനുള്ള കരാർ പ്രവൃത്തിക്കുള്ള ടെൻഡർ നടപടികളും കഴിഞ്ഞയാഴ്ച പൂർത്തിയായി. ജലസംഭരണിയുടെ നിർമാണപ്രവൃത്തി ഒക്ടോബറിൽ പൂർണമായും പൂർത്തിയാകുന്നമുറക്ക് ഡിസംബറോടെ വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തിയും പൂർത്തീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്