കൊട്ടിയൂർ റോഡിലെ ന്യൂ ഫാഷൻസിൻ്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി

പേരാവൂർ: കൊട്ടിയൂർ റോഡിൽ ന്യൂ ഫാഷൻസ് ടെക്സ്റ്റയിൽസ് & റെഡീ മെയ്ഡ്സിൻ്റെ നവീകരിച്ച ഷോറൂം പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ജില്ലാ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, എൻ.പി. പ്രമോദ്, സി. മുരളീധരൻ, വി.കെ. രവീന്ദ്രൻ, പി. മനീഷ്, ഹംസ, അബ്ദുള്ള, ന്യൂ ഫാഷൻസ് പ്രതിനിധി വി.കെ. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.