ട്രാൻസ് ദമ്പതികൾക്ക് സമാധാന ജീവിതം ഉറപ്പ് വരുത്തണം; പരിഷത്ത്
പേരാവൂർ : ശിഖ, ബെനീഷ്യോ ദമ്പതികളെ അക്രമിച്ചവർക്ക് കർശന ശിക്ഷ നൽകണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. ദമ്പതികൾക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പു വരുത്താൻ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
കുറവാളികൾക്ക് നല്ല ശിക്ഷ ലഭിച്ചാൽ ഒരു പരിധി വരെ ട്രാൻസ് വിഭാഗങ്ങൾക്ക് സംരക്ഷണവും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ കഴിയും. അതോടൊപ്പം എന്താണ് ട്രാൻസ് സ്പെക്ട്രം എന്ന് ജനങ്ങളെ മനസ്സിലാക്കിക്കുന്നതിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടി സാമൂഹ്യ നീതി വകുപ്പ് അടിയന്തരമായി ഏറ്റെടുക്കണമെന്നും ഭാരവാഹികളായ ഡോ.കെ. ഗീതാനന്ദൻ, വി.വി. വത്സല എന്നിവർ ആവശ്യപ്പെട്ടു.