കെൽട്രോണിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ

കണ്ണൂർ: ജില്ലാ സൈനികക്ഷേമ ഓഫീസ് കെൽട്രോൺ മുഖാന്തിരം വിമുക്തഭടൻമാർക്കും വിധവകൾക്കും ആശ്രിതർക്കുമായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സുകളായ മൊബൈൽഫോൺ ടെക്നോളജി /ഫൈബർ ഒപ്റ്റിക്സ് എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള വിമുക്തഭടൻമാർ/വിധവകൾ/ആശ്രിതർ എന്നിവർ മിലിട്ടറി സേവനസംബന്ധമായ രേഖകളുടെ പകർപ്പ്, ആധാർകാർഡിന്റെ പകർപ്പ് എന്നിവ സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസിൽ സെപ്റ്റംബർ 12നകം അപേക്ഷ സമർപ്പിക്കണം. രണ്ട് കോഴ്സുകൾക്കും 20 സീറ്റുകൾ വീതം മാത്രമായതിനാൽ ആദ്യം ലഭിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. ഫോൺ : 04972700069 ഇമെയിൽ: zswokannur@gmail.com.