പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ആദരവും

പേരാവൂർ: മേൽമുരിങ്ങോടി പുരളിമല മുത്തപ്പൻ മടപ്പുരയിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച (4/9/22) രാവിലെ 10ന് നടക്കും. മടപ്പുര പ്രസിഡന്റ് പി.വി.പ്രീതിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം നിർവഹിക്കും. ഫീഡിങ്ങ് സെന്റർ ജൂബിലി ചാക്കോയും സ്റ്റാഫ് ക്വാർട്ടേഴ്‌സ് പ്രാജീവൻ മാസ്റ്ററും ഉദ്ഘാടനം ചെയ്യും.
എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്കുള്ള അനുമോദനവും സി.സി.ടി.വി.കാമറകളുടെ സ്വിച്ച് ഓണും സർക്കിൾ ഇൻസ്‌പെക്ടർ എൻ.എം.ബിജോയി നിർവഹിക്കും. ആദ്യകാല കമ്മറ്റിയംഗങ്ങളെ പി.വി.പ്രീതും ആരോഗ്യപ്രവർത്തകരെയും യുവകർഷകനെയും ഡോ.വി.രാമചന്ദ്രനും ആദരിക്കും.