Breaking News
ജില്ലാതല സെവൻസ് ഫുട്ബോൾ മത്സരം: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും ഇടയിൽ. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബ്ബിന് യഥാക്രമം 25000, 15000, 10000 രൂപ പ്രൈസ് മണി നൽകും.
സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ക്ലബ്ബിന് യഥാക്രമം ഒരുലക്ഷം, 50,000, 25,000 രൂപയും പ്രൈസ്മണി ലഭിക്കും. താൽപര്യമുളള യൂത്ത് യുവ ക്ലബ്ബുകൾ സെപ്റ്റംബർ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, സബ് ജയിലിന് സമീപം, കണ്ണൂർ 2 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം യുവജനക്ഷേമ ബോർഡിൽ ക്ലബ്ബ് അഫിലിയേഷൻ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പും കളിക്കാരുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പും ഉൾപ്പെടുത്തുക. മത്സര സമയത്ത് സർട്ടിഫിക്കറ്റിന്റെ അസ്സൽ ഹാജരാക്കണം. ഫോൺ: 04972 705460.
Breaking News
തലശ്ശേരി ഹെഡ് പോസ്റ്റോഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ

തലശ്ശേരി : ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ താത്കാലിക ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാർട്ട് ടൈം സ്വീപ്പർ തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തെ വി.ഗംഗാധരൻ (67) ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്