മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ ആൽക്കോ സ്കാൻ വാൻ

Share our post

തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസിന്റെ വാഹനപരിശോധനയ്ക്കൊപ്പം ആൽക്കോ വാനും. മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വാഹനത്തിലുണ്ട്. ഉമിനീരുപയോഗിച്ചാണ് പരിശോധന.

റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾ നടപ്പാക്കാനായി ആരംഭിച്ച ‘റോപ്പ് പദ്ധതി’യിലൂടെ ലഭിക്കുന്ന ആൽക്കോ സ്കാൻ വാനാണ് കേരളപോലീസിന് കൈമാറുന്നത്. ഇതിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും 30-ന് വൈകീട്ട് 4.30-ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വാഹനത്തിനും ഉപകരണത്തിനും കൂടി 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹികസേവനപദ്ധതിയുടെ ഭാഗമായി, 2021-’22 റോട്ടറി വർഷത്തെ ഡിസ്‌ട്രിക്ട് 3211-ന്റെ ഡിസ്‌ട്രിക്ട് ഗവർണർ കെ. ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ഗ്രേറ്റർ ഹരിപ്പാട് എന്നീ റോട്ടറി ക്ളബ്ബുകളുടെ സംയുക്തസഹായത്താലാണ് കേരളപോലീസിന് സൗജന്യമായി ഈ ബസ് നൽകുന്നത്. ഈ സാമ്പത്തികവർഷംതന്നെ ഇത്തരത്തിലുള്ള 15 വാനുകളും ‘റോപ്പ് ’ കേരളപോലീസിന് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!